ഭക്ഷണത്തിന് മുമ്പ് ഈ നട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും: പഠനം

By Web Team  |  First Published Mar 23, 2023, 3:46 PM IST

ഇപ്പോഴിതാ ഭക്ഷണത്തിന് മുമ്പ് ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. യൂറോപ്യന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 


ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്നവയാണ് നട്‌സ്. അതില്‍ പോഷകങ്ങളുടെ കലവറയാണ് ബദാം. പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ബദാം ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് പല പഠനങ്ങളും പറയുന്നു. അതുപോലെ തന്നെ,  കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും അമിത വണ്ണം കുറയ്ക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമൊക്കെ ബദാം സഹായിക്കും. ബദാം വെറുതെ കഴിക്കുന്നതിലും ഏറെ ഗുണം ഒരു രാത്രി വെള്ളത്തിൽ കുതിർത്ത് കഴിക്കുമ്പോഴുണ്ട്. പോഷകങ്ങളുടെ ആഗിരണം വേഗത്തിലാകാന്‍ ഇത് സഹായിക്കും. 

ഇപ്പോഴിതാ ഭക്ഷണത്തിന് മുമ്പ് ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. യൂറോപ്യന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനിലാണ് പഠനം പ്രസിദ്ധീകരിച്ചത്.  'Fortis-C-DOC Centre'-ലെ ഗവേഷകരാണ് പഠനം നടത്തിയത്. ഭക്ഷണത്തിന് അര മണിക്കൂറിന് മുമ്പേ ഇത്തരത്തില്‍ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 60 പേരിലാണ് പഠനം നടത്തിയത്. 

Latest Videos

ബദാം കഴിക്കുന്നതിന്‍റെ മറ്റ് ഗുണങ്ങള്‍ നോക്കാം... 

ഒന്ന്...

പോഷകങ്ങളാല്‍ സമ്പന്നമാണ് ബദാം. പ്രോട്ടീന്‍,  വിറ്റാമിന്‍ ഇ, ഫൈബര്‍, കാത്സ്യം, പൊട്ടാസ്യം, അയണ്‍,  മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയതാണ് ബദാം. ഊര്‍ജം പകരാന്‍ ഇവ  സഹായിക്കും. 

രണ്ട്...

ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം തലച്ചോറിന്റെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ധിപ്പിക്കാനും മൂഡ്‌ മാറ്റങ്ങളെ ക്രമപ്പെടുത്താനും സഹായിക്കും. 

മൂന്ന്... 

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബദാം സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 

നാല്...

ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയ ബദാം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അമിത വിശപ്പിനെയും ഇവ അകറ്റും. 

അഞ്ച്...

ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ് ബദാം. രക്തത്തിലെ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ബദാം സഹായിക്കും. ഒപ്പം ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യും. 

ആറ്...

എല്ലുകളുടെ ആരോഗ്യത്തിനും ബദാം നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, മറ്റ് പോഷകങ്ങളും വിറ്റാമിനുകളുമെല്ലാം ആരോഗ്യത്തെ സഹായിക്കുന്നവയാണ്.

ഏഴ്... 

വിറ്റാമിന്‍ ഇയുടെ കലവറയാണ് ബദാം. ചര്‍മ്മ സംരക്ഷണത്തില്‍ വിറ്റാമിന്‍ ഇ ഏറെ പ്രധാനപ്പെട്ടതാണ്.  ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതിരിക്കാനും ചര്‍മ്മത്തിന്‍റെ തിളക്കത്തിനും ബദാം കഴിക്കുന്നത് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...

click me!