കുട്ടികൾക്ക് ഇഷ്ടമാകും ഈ സ്പെഷ്യൽ ന്യൂഡിൽസ് ; റെസിപ്പി

By Web Team  |  First Published Mar 6, 2024, 3:06 PM IST

ന്യൂഡിൽസ് പ്രിയരാണോ നിങ്ങളുടെ കുട്ടികൾ?. ആരോ​ഗ്യകരമായതും രുചികരവുമായ സ്പെഷ്യൽ ന്യൂഡിൽസ് തയ്യാറാക്കിയാലോ?...രശ്മി തയ്യാറാക്കിയ പാചകക്കുറിപ്പ്...


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

ന്യൂഡിൽസ് കുട്ടികൾക്ക് ഇഷ്ടമുള്ള വിഭവമാണ്. കുട്ടികൾക്ക് ഇനി മുതൽ ​ഗോതമ്പ് മാവിലുള്ള ന്യൂഡിൽസ് തയ്യാറാക്കി നൽകിയാലോ?., കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും ഈ സ്പെഷ്യൽ ന്യൂഡിൽസ്...

വേണ്ട ചേരുവകൾ...

ഗോതമ്പ് മാവ്                           1/2 കപ്പ്
 ഉപ്പ്                                          ആവശ്യത്തിന്
 എണ്ണ                                       2 ടീസ്പൂൺ
 തക്കാളി സോസ്                 1 ടീസ്പൂൺ
 സോയാ സോസ്                 1 ടീസ്പൂൺ
 കാബേജ്                              ആവശ്യത്തിന്
 കാപ്സിക്കം                          ആവശ്യത്തിന്
 വെളുത്തുള്ളി                   ആവശ്യത്തിന്
 പയർ                                   ആവശ്യത്തിന്
 കാരറ്റ്                                   ആവശ്യത്തിന്
 കുരുമുളക്                         ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ചപ്പാത്തി പരത്തി ചൂട് വെള്ളത്തിൽ ഒരു മിനിറ്റ് തിളപ്പിച്ച് എടുക്കുക. ചപ്പാത്തി ഇനി തണുക്കാൻ വേണ്ടി മാറ്റിവെക്കുക.ചപ്പാത്തി തണുത്തതിനുശേഷം സ്ട്രിപ്പ് ആയിട്ട് കട്ട് ചെയ്ത് എടുക്കുക.പാനിൽ എണ്ണയൊഴിച്ച് ചൂടായതിനു ശേഷം എടുത്തു വച്ചേക്കുന്ന പച്ചക്കറികൾ ചേർത്ത് കൊടുക്കുക. ആവശ്യത്തിനനുസരിച്ച് സോസും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക.അവസാനമായി കട്ട് ചെയ്തു വച്ചേക്കുന്ന ചപ്പാത്തി ഇതിലോട്ട് ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് എടുക്കുക. ഹോം മെയ്ഡ് ന്യൂഡിൽസ് റെഡിയായി...

Also read: ചോറിനൊപ്പം കഴിക്കാൻ സ്പെഷ്യൽ ചീര പച്ചടി ; ഈസി റെസിപ്പി'

 

tags
click me!