കൊതിപ്പിക്കും രുചിയിൽ സ്പെഷ്യൽ കാന്താരി ചിക്കൻ ; റെസിപ്പി

By Web Team  |  First Published May 16, 2024, 12:00 PM IST

നാവിൽ കൊതിയൂറും രുചിയിൽ  സ്പെഷ്യൽ കാന്താരി ചിക്കൻ.സൂരജ് തയ്യാറാക്കിയ പാചകക്കുറിപ്പ്...


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

എപ്പോഴും ചിക്കൻ കറിയും ചിക്കൻ ഫ്രെെയുമാണല്ലോ തയ്യാറാക്കാറുള്ളത്. ഇനി മുതൽ വ്യത്യസ്തമായി കാന്താരി മുളകിന്റെ രുചിക്കൂട്ടിൽ തയാറാക്കിയ കാന്താരി ചിക്കൻ ഉണ്ടാക്കാം. 

വേണ്ട ചേരുവകൾ

1 ചിക്കൻ                          -  ഒരു കിലോ

2.കുരുമുളക്                    - ഒരു ചെറിയ സ്പൂൺ
ഇഞ്ചി                                 - ഒരിഞ്ചു കഷണം

വെളുത്തുള്ളി                   - 10 അല്ലി

കാന്താരി                             -  20 എണ്ണം

ഉപ്പ്                                         - പാകത്തിന്

3.വെളിച്ചെണ്ണ                     - രണ്ടു വലിയ സ്പൂൺ

4.ചുവന്നുള്ളി                      - 20–25 എണ്ണം

5.മഞ്ഞൾപ്പൊടി                   - കാൽ ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി                -  അര ചെറിയ സ്പൂൺ

മല്ലിപ്പൊടി                              -  രണ്ടു ചെറിയ സ്പൂൺ

6.തക്കാളി                                  -  ഒരു ചെറുത്, പൊടിയായി അരിഞ്ഞത്

7.കറിവേപ്പില                           - പാകത്തിന്

തേങ്ങാപ്പാൽ                             -  അരക്കപ്പ്

‌തയ്യാറാക്കുന്ന വിധം

ചിക്കൻ കഷണങ്ങൾ കഴുകി വൃത്തിയാക്കി വയ്ക്കുക. രണ്ടാമത്തെ ചേരുവ അരച്ചു ചിക്കനിൽ ചേർത്തു യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക. പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചുവന്നുള്ളി വഴറ്റുക. ഇതിലേക്കു അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റണം. പച്ചമണം മാറുമ്പോൾ തക്കാളി ചേർത്തു വഴറ്റുക. ചിക്കനും ചേർത്തിളക്കി ഏഴാമത്തെ ചേരുവ ചേർത്ത് വേവിച്ചു വാങ്ങാം.

പുട്ട് പ്രിയരാണോ നിങ്ങൾ? വ്യത്യസ്ത രുചിയിലൊരു കിടിലൻ പുട്ട് തയ്യാറാക്കാം

 

click me!