പെരുന്നാൾ സ്പെഷ്യൽ സോറോട്ട തയ്യാറാക്കാം

By Web Team  |  First Published Jun 17, 2024, 12:52 PM IST

പെരുന്നാൾ സ്പെഷ്യൽ സോറോട്ട തയ്യാറാക്കാം. വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്...


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

ഈ പെരുന്നാളിന് രുചികരവും എന്നാൽ എളുപ്പം തയ്യാറാക്കാവുന്നതുമായ സോറോട്ട എന്ന പലഹാരം തയ്യാറാക്കിയാലോ?. 

വേണ്ട ചേരുവകൾ

  • മൈദ                          1/2 കിലോ 
  • ഉപ്പ്                               1 സ്പൂൺ 
  • നെയ്യ്                           1/4 ഗ്രാം 
  • വെള്ളം                       1 ഗ്ലാസ്സ് 
  • റവ                               4 സ്പൂൺ 
  • എണ്ണ                            1/2 ലിറ്റർ 

 തയ്യാറാക്കുന്ന വിധം 

ഒരു ബൗളിലേക്ക് ആവശ്യത്തിന് മൈദാമാവ് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും, വെള്ളവും ചേർത്ത് കൊടുത്ത് നല്ലപോലെ കുഴച്ചെടുക്കുക. കുഴയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക കയ്യിൽ ഒട്ടിപ്പിടിക്കാത്ത രീതിയിൽ ചപ്പാത്തി മാവിനൊക്കെ കുഴക്കുന്ന പോലെ വേണം കുഴച്ചെടുക്കേണ്ടത്. അടുത്തതായി ചെയ്യേണ്ടത് ഇനി നമുക്ക് ഇതിനെ ഒന്ന് പരത്തിയെടുത്ത് അതിനുള്ളിൽ  നെയ്യ് ഒന്ന് തടവി കൊടുത്തതിനുശേഷം അതിനു മുകളിലായിട്ട് റവ ഒന്ന് വിതറി കൊടുത്ത് ചെറുതായിട്ടൊന്നു ചുരുട്ടി എടുക്കുക. ചുരുട്ടിയ മാവിനെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് സാധാരണ നമ്മൾ പൊറോട്ടയുടെ പോലെ ലെയർ ആയി കാണുന്ന പോലെ ഒന്ന് ചുരുട്ടി എടുത്തതിന് ശേഷം ഇനി നമുക്ക് കുഞ്ഞ് സോറോട്ട മാവ് പരത്തിയെടുത്ത് എണ്ണയിലിട്ട് വറുത്തെടുക്കാവുന്നതാണ്. 

Read more പെരുന്നാൾ സ്പെഷ്യൽ ; കിടിലൻ രുചിയിൽ ബീഫ് മന്തി

 

click me!