വീട്ടില്‍ തയ്യാറാക്കാം നല്ല ടേസ്റ്റി ഉന്നക്കായ; റെസിപ്പി

രുചികരമായ രീതിയിൽ ഉന്നക്കായ തയ്യാറാക്കിയാലോ? രുചിക്കാലത്തിൽ ഇന്ന് സുര്‍ജിത് സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്. 

Easy and tasty recipe of Unnakai

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Easy and tasty recipe of Unnakai

Latest Videos

 

മലബാർ സ്പെഷ്യൽ സ്നാക്കാണ് ഉന്നക്കായ. നല്ല രുചികരമായ രീതിയിൽ ഉന്നക്കായ വീട്ടില്‍ തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

നേന്ത്രപഴം - 4 എണ്ണം 
നെയ്യ് - 4 സ്പൂൺ 
എണ്ണ - 1/2 ലിറ്റർ 
തേങ്ങ -1 കപ്പ് 
അണ്ടിപ്പരിപ്പ് - 1/2 കപ്പ്‌ 
മുന്തിരി - 1/2 കപ്പ് 
പഞ്ചസാര - 4 സ്പൂൺ 

തയ്യാറാക്കുന്ന വിധം  

ഉന്നക്കായ തയ്യാറാക്കാനായി ആദ്യം നേന്ത്രപ്പഴം നല്ലതുപോലെ ഒന്ന് ആവിയിൽ പുഴുങ്ങിയെടുക്കുക. അതിനുശേഷം തോല് കളഞ്ഞ് ഉള്ളിലെ കറുത്ത നാരു കൂടി കളഞ്ഞ് നല്ലപോലെ ഉടച്ചു മാറ്റിവയ്ക്കുക. അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്തതിന് ശേഷം അതിലേക്ക് തന്നെ അണ്ടിപ്പരിപ്പും, മുന്തിരിയും നന്നായിട്ട് വറുത്തിടുക. ഒപ്പം തന്നെ തേങ്ങയും ചേർത്ത് കൊടുത്തതിന് ശേഷം അതിലേക്ക് പഞ്ചസാരയും കൂടി ചേർത്ത് വഴറ്റി യോജിപ്പിച്ചു വറുത്തെടുത്ത് മാറ്റിവയ്ക്കുക. ഇനി തയ്യാറാക്കി വെച്ചിട്ടുള്ള പഴം ചെറിയ ഉരുളകളാക്കി എടുത്ത് കൈകൊണ്ട് നന്നായിട്ടൊന്ന് ഉരുട്ടിയതിനുശേഷം ഇതിനെ ഒന്ന് പരത്തിയെടുത്ത് അതിനുള്ളിൽ ഈ ഒരു മധുരം വെച്ചുകൊടുത്തതിന് ശേഷം ഇതിനെ ഉന്നക്കായ ഉണ്ടാക്കുന്ന ആകൃതിയില്‍ നീളത്തിൽ ഒന്ന് റോൾ ചെയ്തെടുത്തതിനുശേഷം ഇതിനെ നമുക്ക് എണ്ണയിലേയ്ക്കിട്ട് വറുത്തു കോരാവുന്നതാണ്. 

Also read: വെറൈറ്റി പലഹാരം വേണോ? മുട്ട പൊട്ടിത്തെറിച്ചത് തയ്യാറാക്കാം; റെസിപ്പി

vuukle one pixel image
click me!