ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് ; റാ​ഗി സേമിയ ഉപ്പുമാവ് എളുപ്പം തയ്യാറാക്കാം

By Web Team  |  First Published Jun 17, 2024, 10:44 AM IST

റാ​ഗി സേമിയ ഉപ്പുമാവ് വളരെ എളുപ്പം തയ്യാറാക്കാം.  പ്രിയകല അനിൽകുമാർ‌ തയ്യാറാക്കിയ പാചകക്കുറിപ്പ്.


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് റാ​ഗി. ഡയബെറ്റിക് ഫ്രണ്ട്‌ലി ആയൊരു ഭക്ഷണമാണ് റാ​ഗി. റാ​ഗി കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാം രുചികരമായ റാ​ഗി സേമിയ ഉപ്പുമാവ്.

വേണ്ട ചേരുവകൾ

  • റാ​ഗി സേമിയ                        100 ഗ്രാം 
  • വെള്ളം                                   ആവശ്യത്തിന്
  • സവാള                                    1 എണ്ണം വലുത് 
  • പച്ചമുളക്                             എരിവിനു അനുസരിച്ചു 
  • ഇഞ്ചി                                      ഒരു ചെറിയ കഷ്ണം

            കടുക്  വറുക്കാനായിട്ട് 

  • കടുക്                                      1 ചെറിയ സ്പൂൺ 
  • ഉഴുന്ന്                                       1  സ്പൂൺ 
  • കടലപരിപ്പ്                             1 സ്പൂൺ 
  • കറിവേപ്പില                         ആവശ്യത്തിന്
  • തിരുമ്മിയ തേങ്ങ                ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം..

മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളായ സവാളയും പച്ചമുളകും ഇഞ്ചിയും  ഉഴുന്നും കടലപരിപ്പും കറിവേപ്പില എന്നിവ ചേർത്ത് വഴറ്റി മൂപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് തിളച്ചു വന്നാൽ സേമിയ റാ​ഗി ഇട്ട് അഞ്ച് മിനുട്ട് മൂടി വയ്ക്കുക. ശേഷം തേങ്ങ ചേർത്ത് ചൂടോടെ കഴിക്കാം.

Read more രുചികരമായ നാടൻ ചക്ക അവിയൽ എളുപ്പം തയ്യാറാക്കാം
 

click me!