പപ്പടം കൊണ്ട് ചോറിനൊപ്പം കഴിക്കാവുന്ന ഒരു വിഭവം തയ്യാറാക്കിയാലോ?. പപ്പട തോരനമാണ് വിഭവം?. വളരെ രുചികരമായും എളുപ്പവും പപ്പട തോരൻ തയ്യാറാക്കാം...
ചോറിനൊപ്പമോ കഞ്ഞിക്കൊപ്പമോ അല്ലാതെയോ നമ്മൾ പപ്പടം കഴിക്കാറുണ്ടല്ലോ. പപ്പടം കൊണ്ട് ചോറിനൊപ്പം കഴിക്കാവുന്ന ഒരു വിഭവം തയ്യാറാക്കിയാലോ?. പപ്പട തോരനമാണ് വിഭവം?. വളരെ രുചികരമായും എളുപ്പവും പപ്പട തോരൻ തയ്യാറാക്കാം...
വേണ്ട ചേരുവകൾ...
പപ്പടം 10 എണ്ണം
തേങ്ങ ചിരകിയത് 1 കപ്പ്
പച്ചമുളക് 3 എണ്ണം
വറ്റൽ മുളക് 2 എണ്ണം
ചുവന്നുള്ളി - (കടുക് താളിക്കുന്നതിനായി നന്നായി അരിഞ്ഞത്)
വെളിച്ചെണ്ണ 1/4 കപ്പ്
കടുക് 1/2 ടീസ്പൂൺ
കറിവേപ്പില
ഉപ്പ്
തയ്യാറാക്കുന്ന വിധം...
ആദ്യം പപ്പടം നന്നായി വറുത്തെടുത്ത ശേഷം പൊടിച്ചെടുക്കുക. ചിരകിയ തേങ്ങ, പച്ചമുളക് , കറിവേപ്പില, ചുവന്നുള്ളി എന്നിവ ഒരു മിക്‌സിയിലിട്ട് ചതച്ചെടുക്കുക. ശേഷം പൊടിച്ച് വച്ചിരിക്കുന്ന പപ്പടത്തിലേക്ക് ഉപ്പും തേങ്ങ ചതച്ചതും കൂടി ചേർത്ത് ഇളക്കുക. ശേഷം കടുക് പൊട്ടുമ്പോൾ വറ്റൽ മുളകും , ചുവന്നുളളിയും, കറിവേപ്പിലയും ചേർക്കുക. ഇതിലേക്ക് പപ്പടം തേങ്ങ മിശ്രിതം ചേർത്ത് നന്നായി ഇളക്കുക. ചെറുതീയിൽ വേവിച്ചെടുക്കുക.
വെറും വയറ്റിൽ കുതിർത്ത ബദാം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ