രുചികരമായ ഓട്സ് പുട്ട് ഈസിയായി തയ്യാറാക്കിയാലോ? ദീപാ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്...
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
മലയാളിക്ക് എന്നും എപ്പോഴും പ്രിയപ്പെട്ട പ്രാതൽ വിഭവമാണല്ലോ പുട്ട്. ആവിയിൽ വേവിച്ചെടുക്കുന്ന പുട്ട് ആരോഗ്യപ്രദമാണ്. ഓട്സിൻ്റെ ഗുണങ്ങളെ പ്പറ്റി എല്ലാവർക്കും അറിയാമല്ലോ. ഓട്സ് പുട്ട് കഴിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ. വളരെ എളുപ്പം തയ്യാറാക്കാം രുചികരമായ ഓട്സ് പുട്ട്...
വേണ്ട ചേരുവകൾ
ഓട്സ് - 2 കപ്പ്
വെള്ളം - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്
തേങ്ങ ചിരകിയത് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള പാത്രം/ചീനച്ചട്ടി ചൂടാക്കി ഓട്സ് ചേർത്ത് വറുത്തെടുക്കുക. ആറിക്കഴിഞ്ഞ് തരുതരുപ്പായി പൊടിച്ചെടുക്കുക. ആവശ്യത്തിന് വെള്ളം എടുത്തു ഉപ്പ് ചേർത്ത് നന്നായി ഇളക്കി ഓട്സ് പൊടിച്ചതിൽ തളിച്ച് വെരുകിയെടുക്കുക. പതിനഞ്ചു മിനിറ്റ് അടച്ചു വയ്ക്കുക. പുട്ടുകുടത്തിൽ കാൽ ഭാഗം വെള്ളം ഒഴിച്ച് തിളക്കാൻ വയ്ക്കുക. പുട്ടുകുറ്റിയിൽ ചില്ലിട്ട് കുറച്ചു തേങ്ങ ചിരകിയതിട്ട് കുറച്ചു മാവു ചേർത്ത് പിന്നേയും തേങ്ങ ചിരകിയത് ചേർക്കുക. വെള്ളം തിളക്കുമ്പോൾ പുട്ടുകുറ്റി വച്ച് 7-8 മീനിറ്റ് വേവിക്കുക. വെന്താൽ പുട്ടുകുറ്റി എടുത്ത് സെർവ്വിംഗ് ഡിഷിലേക്ക് പുട്ടിന്റെ മാറ്റുക. ബാക്കിയുള്ള മാവും ഇതുപോലെ ചെയ്യുക. സ്വാദൂറും ഓട്സ് പുട്ട് തയ്യാർ. ചൂടോടെ കടലക്കറിയോ മസാലക്കറിയോ കൂട്ടിക്കഴിക്കാം.
Read more വെറും നാല് ചേരുവകൾ കൊണ്ട് കിടിലൻ മാമ്പഴ കുൽഫി