ചോറിനൊപ്പം ചൂടോടെ വിളമ്പാം ചേന മെഴുക്കുപുരട്ടി. സൂരജ് തയ്യാറാക്കിയ പാചകക്കുറിപ്പ്...
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
ചേന കൊണ്ടുള്ള വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടവുമാണ്. ചോറിനൊപ്പൊ കഴിക്കാൻ സ്പെഷ്യൽ ചേന മെഴുക്കുപുരട്ടി തയ്യാറാക്കിയാലോ?.
വേണ്ട ചേരുവകൾ
ചേന കഷ്ണങ്ങളാക്കിയത് 2 കപ്പ്
തേങ്ങാകൊത്ത് ¼ കപ്പ് ആവശ്യമെങ്കിൽ
ചെറിയ ഉള്ളി 8 എണ്ണം
കറിവേപ്പില 1 ഇതൾ
മല്ലിപ്പൊടി 1 ടേബിൾ സ്പൂൺ
മുളകുപൊടി 1 ടീസ്പൂൺ
കുരുമുളകുപൊടി 1/2 ടീസ്പൂൺ
മഞ്ഞൾപൊടി 1 നുള്ള്
വെളിച്ചെണ്ണ 3 ടേബിൾസ്പൂൺ
കടുക് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചേന തൊലി കളഞ്ഞ് കഷ്ണങ്ങളായി (1 ഇഞ്ച് നീളത്തിൽ) മുറിക്കുക. ചെറിയ ഉള്ളി ചെറുതായി അരിയുക. നോൺസ്റ്റിക് പാത്രത്തിൽ 3 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ചെറിയ ഉള്ളിയും തേങ്ങാകൊത്തും ചേർത്തിളക്കുക. ഇത് ഗോൾഡൻ നിറമാകുമ്പോൾ തീ കുറച്ച് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർത്തിളക്കുക. ഇതിലേയ്ക്ക് ചേനയും, കറിവേപ്പിലയും, ആവശ്യത്തിന് ഉപ്പും, ½ കപ്പ് വെള്ളവും ഇളക്കി കുറഞ്ഞ തീയിൽ അടച്ച് വച്ച് 10-12 മിനിറ്റ് വേവിക്കുക. വെന്തതിനു ശേഷം കുരുമുളകുപൊടി ചേർത്ത് യോജിപ്പിച്ച് തുറന്ന് വച്ച് 1-2 മിനിറ്റ് ഇടവിട്ട് ഇളക്കി വേവിച്ചശേഷം തീ അണയ്ക്കുക...
കുറിപ്പ്...
1. ചേന മെഴുക്കുപുരട്ടി കൂടുതൽ രുചികരമാക്കാനായി 1 നുള്ള് ഗരം മസാല ചേർക്കാവുന്നതാണ്.
2. ചേന മുറിക്കുമ്പോൾ കൈയ്യിൽ ചൊറിച്ചിൽ ഉണ്ടാവാതിരിക്കാനായി, എണ്ണ പുരട്ടുകയോ, കൈയ്യുറ ധരിക്കുകയോ ചെയ്യാം.
Read more മട്ടൻ കബ്സ എളുപ്പത്തിൽ തയ്യാറാക്കാം