രുചികരമായ നാടൻ ചക്ക അവിയൽ എളുപ്പം തയ്യാറാക്കാം

By Web Team  |  First Published Jun 15, 2024, 8:13 AM IST

 രുചികരമായ നാടൻ ചക്ക അവിയൽ എളുപ്പം തയ്യാറാക്കാം. വിജി എൽ തയ്യാറാക്കിയ പാചകക്കുറിപ്പ്...


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

ചക്കയുടെ സീസൺ വരുമ്പോൾ പലതരത്തിലുള്ള ചക്ക വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. ചക്ക വരട്ടി, ചക്ക പ്രഥമൻ, കട്‌ലറ്റ് ഇങ്ങനെ എന്തെല്ലാം. ചക്ക കൊണ്ട് രുചികരമായ ചക്ക അവിയൽ തയ്യാറാക്കിയാലോ?. രുചികരമായ ചക്ക അവിയൽ എളുപ്പം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ

  • പച്ച ചക്ക                                           20 എണ്ണം 
  • തേങ്ങ ചിരകിയത്                          1/2 കപ്പ് 
  • ജീരകം                                               1 സ്പൂൺ 
  • പച്ചമുളക്                                           5 എണ്ണം 
  • മുളക് പൊടി                                   1/4 സ്പൂൺ 
  • മഞ്ഞൾ പൊടി                               1/4 സ്പൂൺ 
  • വെളിച്ചെണ്ണ                                      4 സ്പൂൺ 
  • കറിവേപ്പില                                      2 തണ്ട് 
  • പച്ച മാങ്ങ                                          2 കഷ്ണം 
  • വെള്ളം                                              1/2 കപ്പ് 
  • ഉപ്പ്                                                        2 സ്പൂൺ.

തയ്യാറാക്കുന്ന വിധം 

പച്ച ചക്ക നീളത്തിൽ അരിഞ്ഞെടുക്കുക. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളം വച്ച് ചക്ക അതിലേക്ക് ഇട്ടു കൊടുത്ത് അതിൽ കുറച്ച് മഞ്ഞൾപ്പൊടിയും, ഉപ്പും, ചേർത്ത് കൊടുത്ത് വേകാൻ ആയിട്ട് വയ്ക്കുക. അതിനുശേഷം തേങ്ങ, പച്ചമുളക്, ജീരകം, മഞ്ഞൾപൊടി അരച്ചത് കൂടി ഇതിലേക്ക് ചേർത്തു കൊടുക്കുക. അതിനുശേഷം അടച്ചുവച്ച് ഇത് നല്ലപോലെ കുറുകി വരാനായിട്ട് കാത്തിരിക്കുക. ആവശ്യത്തിന് പച്ച വെളിച്ചെണ്ണയും കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത് കറിവേപ്പിലയും ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഇളക്കി യോജിപ്പിച്ച് മിക്സ് ചെയ്തെടുക്കുക. 

മുരിങ്ങപ്പൂവ് കൊണ്ട് തനിനാടൻ കറി ; റെസിപ്പി

 

 

click me!