Easter 2024 : ഈസ്റ്റർ ആഘോഷമാക്കാൻ കൊതിയൂറും പോർക്ക് റോസ്റ്റ്; റെസിപ്പി

By Web Team  |  First Published Mar 30, 2024, 2:17 PM IST

ഈ ഈസ്റ്ററിന് നല്ല കൊതിയൂറും പോർക്ക് റോസ്റ്റ് തയ്യാറാക്കിയാലോ? സൂരജ് തയ്യാറാക്കിയ പാചകക്കുറിപ്പ്...


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Latest Videos

undefined


ഈ ഈസ്റ്ററിന് നല്ല കൊതിയൂറും പോർക്ക് റോസ്റ്റ് തയ്യാറാക്കിയാലോ?

പോർക്കിൽ പുരട്ടാൻ ആവശ്യമായ ചേരുവകൾ...

1. പോർക്ക് - 1 കിലോഗ്രാം
2. മുളകുപൊടി - 1 ടീസ്പൂൺ 
3. ഗരം മസാല - 1 ടീസ്പൂൺ 
4. കുരുമുളക് പൊടി - 1 ടീസ്പൂൺ 
5. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
6. മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ 
7. ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ 
8. കറിവേപ്പില - ആവശ്യത്തിന് 
9. സവാള അരിഞ്ഞത് - 1/4 കപ്പ് 
10.പച്ചമുളക് രണ്ടായി മുറിച്ചത് - 3-4
11. ഉപ്പ് - ആവശ്യത്തിന്

പോർക്ക് വഴറ്റാൻ ആവശ്യമായ ചേരുവകൾ...

1. ചെറിയ ഉള്ളി അരിഞ്ഞത് - 1 കപ്പ് 
2. പച്ചമുളക് അരിഞ്ഞത് - 1 ടേബിൾസ്പൂൺ
3. ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ 
4. കറിവേപ്പില - ആവശ്യത്തിന് 
5. കുരുമുളക് പൊടി - 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം... 

1. നന്നായി കഴുകിയെടുത്ത  പോർക്കിൽ, പുരട്ടാൻ ആവശ്യമായ  ചേരുവകൾ എല്ലാം ചേർത്ത് ഒരു മണിക്കൂർ പുരട്ടി വയ്ക്കുക .

2. അതിനു ശേഷം ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഈ പോർക്ക് ഇട്ട് തീ  കൂട്ടി വേവിക്കുക. പോർക്കിലെ നെയ്യ് ഇറങ്ങി വരുമ്പോൾ തീ കുറയ്ക്കുക. വെന്ത പോർക്ക് നെയ്യിൽ നിന്നും മാറ്റുക . 

3. ഈ നെയ്യിലേക്കു മുളകിൽ പറഞ്ഞ വഴറ്റാൻ ആവശ്യമായ ചേരുവകൾ  ചേർത്ത് വഴറ്റി, വെന്ത പോർക്കും ഇട്ട് നല്ലതുപോലെ വരട്ടി  എടുക്കുക. രുചികരമായ പോർക്ക്  റോസ്റ്റ് തയാർ.

click me!