പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.
രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണിത്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പറ്റിയതാണ് നട്സുകളും ഡ്രൈ ഫ്രൂട്ട്സും. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. ബദാം
ഭക്ഷണത്തിന് മുമ്പ് പ്രമേഹ രോഗികൾ നാലോ അഞ്ചോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പ്രോട്ടീന്‍, വിറ്റാമിന്‍ ഇ, ഫൈബര്‍, കാത്സ്യം, പൊട്ടാസ്യം, അയേണ്‍, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയതാണ് ബദാം. ഹൃദയാരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.
2. പിസ്ത
ഫൈബര്‍ ധാരാളം അടങ്ങിയതാണ് പിസ്ത. വിറ്റാമിൻ ബി6, പൊട്ടാസ്യം, ആരോഗ്യകരമായ കൊഴുപ്പ്, ആന്റി ഓക്സിഡന്റുകൾ എന്നിവയെല്ലാം അടങ്ങിയ പിസ്ത കലോറി കുറഞ്ഞ നട്സാണ്. കൂടാതെ പിസ്തയുടെ ഗ്ലൈസെമിക് സൂചികയും കുറവാണ്. അതിനാല്‍ പിസ്ത പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.
3. വാള്‍നട്സ്
ദിവസവും ഒരു പിടി വാള്‍നട്സ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം തടയാന്‍ സഹായിക്കും. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഇവ ഷുഗർ പെട്ടെന്ന് കൂടാനുള്ള സാധ്യത കുറയ്ക്കും. മാത്രമല്ല വാൾനട്സിന്‍റെ ഗ്ലൈസെമിക് ഇൻഡക്സും വളരെ കുറവാണ്.
4. അണ്ടിപരിപ്പ്
പ്രമേഹരോഗികള്‍ക്ക് അണ്ടിപരിപ്പും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ആന്‍റി ഓക്സിഡന്‍റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ , പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് കശുവണ്ടി. അതുകൊണ്ടുതന്നെ ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണവുമായതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.
5. നിലക്കടല
നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ടൈപ്പ് 2 പ്രമേഹം തടയാന്‍ സഹായിക്കും.
6. ഡ്രൈഡ് ഫിഗ്സ്
നാരുകള്‍ ധാരാളം അടങ്ങിയതും ഗ്ലൈസെമിക് സൂചിക കുറഞ്ഞതുമായ ഡ്രൈഡ് ഫിഗ്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍