യൂറിക് ആസിഡ് കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ നട്സും ഡ്രൈ ഫ്രൂട്ട്സും...

By Web Team  |  First Published Mar 20, 2024, 2:27 PM IST

യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്കും സന്ധിക്കും വേദന സൃഷ്ടിക്കാം.


മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ  അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്കും സന്ധിക്കും വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന നട്സുകളെയും ഡ്രൈ ഫ്രൂട്ടുകളെയും പരിചയപ്പെടാം... 

ഒന്ന്... 

Latest Videos

undefined

അണ്ടിപരിപ്പാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  അയേണ്‍ ധാരാളം അടങ്ങിയതും പ്യൂരിൻ കുറവുമുള്ളതുമായ അണ്ടിപരിപ്പ് കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. 

രണ്ട്... 

ബദാം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബദാമില്‍ ഫൈബര്‍, വിറ്റാമിന്‍ ഇ, മാംഗനീസ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. കൂടാതെ ബദാമില്‍ പ്യൂരിനും കുറവാണ്. അതിനാല്‍ ഇവ രക്തത്തിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് തടയുകയും ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

മൂന്ന്...

പിസ്തയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ പിസ്തയും യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. 

നാല്...

വാള്‍നട്സ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ  വാള്‍നട്സ് കഴിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. 

അഞ്ച്... 

ഈന്തപ്പഴമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഒഴിവാക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍... 

youtubevideo

click me!