പൊള്ളും ചൂടില്‍ ഉള്ള് തണുപ്പിക്കാന്‍ കുടിക്കാം ഈ പാനീയങ്ങള്‍...

By Web Team  |  First Published Apr 27, 2024, 3:44 PM IST

നിര്‍ജ്ജലീകരണത്തെ തടയാനും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും ഭക്ഷണത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ ചൂട് കാലത്ത് ഉള്ള് തണുപ്പിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം... 
 


വേനൽക്കാലത്ത് ശരീരത്തില്‍ ജലാംശം നിലനിർത്തേണ്ടത് ഏറെ പ്രധാനമാണ്. നിര്‍ജ്ജലീകരണത്തെ തടയാനും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും ഭക്ഷണത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ ചൂട് കാലത്ത് ഉള്ള് തണുപ്പിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം... 

1. നാരങ്ങാ വെള്ളം 

Latest Videos

undefined

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങാ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ജ്ജലീകരണത്തെ തടയാനും രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

2. ഇളനീര്‍‌

പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ ധാരാളം അടങ്ങിയ ഇളനീര്‍ ദാഹം ശമിപ്പിക്കാനും നിര്‍ജ്ജലീകരണത്തെ ഒഴിവാക്കാനും സഹായിക്കും. 

3. തണ്ണിമത്തന്‍ ജ്യൂസ് 

92% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തൻ ജ്യൂസ് വേനല്‍ക്കാലത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്. ദാഹം ശമിപ്പിക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. 

4. വെള്ളരിക്കാ ജ്യൂസ് 

ആൻ്റിഓക്‌സിഡൻ്റുകളുടെയും വിറ്റാമിനുകളുടെയും കലവറയായ വെള്ളരിക്കാ ജ്യൂസ്  ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ ജലാംശം നിലനിർത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

5. പുതിന ചായ

പുതിന ചായ കുടിക്കുന്നത് ശരീരത്തിന് തണുപ്പും ആശ്വാസവും നൽകും. വേനൽക്കാലത്ത് കുടിക്കാന്‍ അനുയോജ്യമായ ഒരു പാനീയമാണിത്.

6. ഓറഞ്ച് ജ്യൂസ് 

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരം തണുപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

Also read: വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാം ഫൈബര്‍ അടങ്ങിയ ഈ അഞ്ച് ഭക്ഷണങ്ങള്‍...

youtubevideo

click me!