മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. പലപ്പോഴും ഇതിന്‍റെ പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ പറ്റാത്തതാണ് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നത്.
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനായി ആദ്യം ചെയ്യേണ്ടത് ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കുക എന്നതാണ്. അതിനായി റെഡ് മീറ്റ്, കൊഴുപ്പും മധുരവും എണ്ണയും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുക.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ രാവിലെ വെറും വയറ്റില്‍ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം...
undefined
ഒന്ന്...
ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ നാരങ്ങാനീരും ഒരു സ്പൂൺ ഇഞ്ചിനീരും കലർത്തി രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് നിലനിർത്താൻ സഹായിക്കും.
രണ്ട്...
ഗ്രീന്‍ ടീ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കാം.
മൂന്ന്...
മഞ്ഞള്‍ പാലാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
നാല്...
നെല്ലിക്ക ജ്യൂസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ അടങ്ങിയ നെല്ലിക്ക ജ്യൂസ് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: കൊളസ്ട്രോള്‍ കുറയ്ക്കണോ? ചെയ്യേണ്ട ആറ് കാര്യങ്ങള്‍...