ചോറ് ബാക്കി വന്നാൽ കളയേണ്ട, കിടിലൻ വട ഉണ്ടാക്കാം

By Web TeamFirst Published Apr 27, 2024, 11:45 AM IST
Highlights

ബാക്കി വന്ന ചോറ് കൊണ്ട് കിടിലൻ വട ഉണ്ടാക്കിയാലോ?. വിനി ബിനി തയ്യാറാക്കിയ പാചകക്കുറിപ്പ്...
 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

 

മിക്ക വീടുകളിലും ചോറ് ബാക്കി വരുന്നത് പതിവാണ്. ഇനി മുതൽ ബാക്കി വരുന്ന ചോറ് കളയരുത്. രുചികരമായ വട തയ്യാറാക്കിയാലോ?.

വേണ്ട ചേരുവകൾ...

നന്നായി വേവിച്ച ചോറ്         1 കപ്പ്‌ 
റവ                                               1/2 കപ്പ്‌ 
വറുത്ത അരിപൊടി                1/4 കപ്പ്‌ 
ഉപ്പു                                         ആവശ്യത്തിന് 
ചെറിയ ഉള്ളി                       20 എണ്ണം ( അരിഞ്ഞത് )
ഇഞ്ചി                                     ഒരു ചെറിയ കഷ്ണം 
പച്ചമുളക്                               ഒന്നോ രണ്ടോ 
കറിവേപ്പില                             കുറച്ചു 
എണ്ണ                                     വറുക്കാൻ ആവശ്യത്തിന് 

തയാറാക്കുന്ന വിധം...

നന്നായി വെന്ത ചോറ് ഒരു മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അരിപൊടിയും റവയും ചേർക്കുക. അതിലേക്കു പൊടിയായി അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ കൂടെ ചേർത്തു നന്നായി കുഴച്ചെടുക്കുക. കളർ വേണമെങ്കിൽ കുറച്ചു മഞ്ഞൾ പൊടി കൂടെ ചേർത്തു കുഴക്കുക. ഇനി അതിൽ നിന്നും ഒരോ ചെറിയ ഉരുളകൾ എടുത്തു ഉഴുന്ന് വടയുടെ ഷേപ്പിൽ ആക്കി ചൂട് എണ്ണയിൽ വറുത്തു കോരുക.

Read more ഈ ചൂടത്ത് കുടിക്കാൻ തയ്യാറാക്കാം കിടിലൻ മില്ലറ്റ് സ്മൂത്തി : റെസിപ്പി


 

click me!