ഈ മൂന്ന് ഭക്ഷണങ്ങള്‍ക്കൊപ്പം പഴങ്ങള്‍ കഴിക്കരുതേ...

By Web Team  |  First Published Nov 8, 2023, 4:16 PM IST

ചില ഭക്ഷണവിഭവങ്ങള്‍ പഴങ്ങള്‍ക്കൊപ്പം ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് ആയൂര്‍വേദ്ദം പറയുന്നത്. 


പഴങ്ങള്‍ പൊതുവേ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ വിറ്റാമിനുകളും ധാതുക്കളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയതാണ്. അതിനാല്‍ ഇവ കഴിക്കുന്നത് ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും ഏറെ നല്ലതാണ്. പഴങ്ങള്‍ സാലഡായും ഷേക്കായും ജ്യൂസായുമൊക്കെ നാം ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. 

എന്നാല്‍ ചില ഭക്ഷണവിഭവങ്ങള്‍ പഴങ്ങള്‍ക്കൊപ്പം ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് ആയൂര്‍വേദ്ദം പറയുന്നത്. അത്തരത്തില്‍ പഴങ്ങള്‍ക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് പറയുകയാണ് ആയൂര്‍വേദ്ദ ഡോക്ടറായ ഡിംപിള്‍ ജംഗ്ദ. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് അവര്‍ ഇക്കാര്യം പറയുന്നത്. 

Latest Videos

undefined

അത്തരത്തില്‍ പഴങ്ങള്‍ക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

പാലുൽപന്നങ്ങള്‍ക്കൊപ്പം പഴങ്ങള്‍ കഴിക്കരുത്. പാല്, തൈര്, ചീസ്, തുടങ്ങിയ പാലുൽപ്പന്നങ്ങളുമായി ചേരുമ്പോള്‍ പഴങ്ങൾ വിഷലിപ്തമാകുമെന്നാണ് ഡോ. ഡിംപിള്‍ പറയുന്നത്. പഴങ്ങളിലെ ആസിഡുകൾ പാലുൽപ്പന്നങ്ങളുമായി കലർത്തുമ്പോൾ വിഷ ഉപോൽപ്പന്നങ്ങൾക്ക് കാരണമാവുകയാണ് ചെയ്യുന്നത്.  ഇത് നിങ്ങളുടെ കുടലിന് അനാരോഗ്യകരമാണ്. ദഹനസംബന്ധമായ അസ്വസ്ഥതകൾ, വയറിളക്കം, ഗ്യാസ് എന്നിവയ്ക്കും ഇത് കാരണമാകും. അതിനാല്‍ പഴങ്ങള്‍ പാലുൽപന്നങ്ങള്‍ക്കൊപ്പം കഴിക്കരുത്.
 
രണ്ട്... 

പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിക്കുന്നതും അവസാനിപ്പിക്കുക. ഇവ രണ്ടും ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കും. പഴങ്ങള്‍ പെട്ടെന്ന് ദഹിക്കുന്നവയാണ്. എന്നാല്‍ പച്ചക്കറികള്‍ ദഹിക്കാന്‍ സമയമെടുക്കും. അതിനാല്‍ പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിക്കുന്നത് ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയവയ്ക്ക് കാരണമാകും. 

മൂന്ന്... 

പഴങ്ങളും പച്ചക്കറികളും പോലെ പഴങ്ങൾക്കും  ധാന്യങ്ങൾക്കും വ്യത്യസ്ത ദഹന സമയങ്ങളുണ്ട്. അതിനാല്‍ ധാന്യങ്ങൾക്കും പയർവർഗങ്ങൾക്കും ഒപ്പം  പഴങ്ങള്‍ കഴിക്കുന്നതും ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. 

 

 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍...

youtubevideo

click me!