ഈ ദീപാവലി കൂടുതൽ ആഘോഷമാക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാം സ്പെഷ്യൽ ബേസൻ ലഡ്ഡു.
രജിനി എം തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
മധുരമില്ലാതെ എന്ത് ദീപാവലി അല്ലേ. ഈ ദീപാവലി കൂടുതൽ ആഘോഷമാക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാം സ്പെഷ്യൽ ബേസൻ ലഡ്ഡു.
വേണ്ട ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു കട്ടിയുള്ള പാനിൽ അരകപ്പ് നെയ്യൊഴിച്ച് മഞ്ഞൾ പൊടി ചേർത്തിളക്കി ചെറിയ ചൂടിൽ ഫ്ലെയിം ഓൺചെയ്തു അതിലേയ്ക്ക് കടലമാവ് ചേർത്തിളക്കി നല്ല ലൂസായി വരുമ്പോൾ വെള്ളം ചേർക്കുക. ഇപ്പോൾ മാവ് ഒന്ന് കട്ടിയാകും. വീണ്ടും ഇളക്കുമ്പോൾ മാവ് ലൂസാകും അങ്ങനെ കടലമാവിൻ്റെ ഗോൾഡൻ നിറമാകുമ്പോൾ തീ ഓഫ് ചെയ്തു തണുക്കാൻ മാറ്റിവയ്ക്കുക. തണുത്ത ശേഷം പഞ്ചസാരപൊടിച്ചതും ഏലയ്ക്ക പൊടിച്ചതുംചേർത്ത് നന്നായി കുഴച്ച് എടുക്കുക. ഇതിലേയ്ക്ക് കശുവണ്ടി നുറുക്കിയത് ചേർത്ത് ലഡ്ഡു ഉരുട്ടി എടുക്കുക.
വളരെ എളുപ്പത്തിൽ ഒരു ദീപാവലി മധുരം തയ്യാറാക്കാം