കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണിത്. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവ മൂലമാകാം പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്.
ഭക്ഷണത്തിലെ പാശ്ചാത്യവൽക്കരണം ആണ് ഫാറ്റി ലിവര്‍ രോഗത്തിന് കാരണം. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണിത്. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവ മൂലമാകാം പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്. ആദ്യഘട്ടത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്തതിനാൽ പലപ്പോഴും നോൺ ആൽക്കഹോളിക് ഫാറ്റിലിവർ രോഗം തിരിച്ചറിയപ്പെടാതെ പോകുന്നു.
ഫാറ്റി ലിവറിനെ കൈകാര്യം ചെയ്യാൻ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, കലോറി കൂടുതലുള്ള ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ് തുടങ്ങിയവയും പരമാവധി ഒഴിവാക്കുക.
രണ്ട്...
മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.
മൂന്ന്...
അതുപോലെ പുകവലിയും മദ്യപാനവും പൂര്‍ണമായും ഒഴിവാക്കുക.
നാല്...
ശരീരഭാരം കൂടാതെ നോക്കുക. അമിത വണ്ണമുള്ളവരില്‍ ഫാറ്റി ലിവര്‍ സാധ്യത കൂടുതലാണ്. ജങ്ക്ഫുഡ് ഒഴിവാക്കിയും മധുരം ചേർന്ന ഭക്ഷണം ഒഴിവാക്കിയും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുക.
അഞ്ച്...
ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി ചോളം, ബീന്‍സ്, ബ്രൊക്കോളി, ഡ്രൈ ഫ്രൂട്ട്സ്, ആപ്പിള്‍ തുടങ്ങിയവ കഴിക്കാം.
ആറ്...
ഉറക്കക്കുറവും കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാം. അതിനാല്‍ രാത്രി 7 മുതൽ 8 മണിക്കൂർ വരെ മതിയായ ഉറക്കം ഉറക്കം പതിവാക്കുക.
ഏഴ്...
വ്യായാമമില്ലായ്മയും കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ വ്യായാമം പതിവാക്കുക. ദിവസവും കുറഞ്ഞത് മുപ്പത് മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാം.
Also read: വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? കുടിക്കാം ഈ മൂന്ന് പാനീയങ്ങള്‍...