ഇൻസുലിൻ അളവിലുള്ള അസന്തുലിതാവസ്ഥ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് ടൈപ്പ് 2 പ്രമേഹം, പ്രീ-ഡയബറ്റിസ് തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഇൻസുലിൻ എന്ന ഹോർമോണ്‍ പ്രധാനമാണ്. ഇൻസുലിൻ അളവിലുള്ള അസന്തുലിതാവസ്ഥ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് ടൈപ്പ് 2 പ്രമേഹം, പ്രീ-ഡയബറ്റിസ് തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുന്നു. ഇതിനെ മൊത്തത്തിൽ ഇൻസുലിൻ റെസിസ്റ്റൻസ് (IR) എന്നാണ് പറയുന്നത്.
ഇത്തരത്തില്‍ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
undefined
1. ഫാറ്റി ഫിഷ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.
2. ഇലക്കറികള്‍
വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. അതിനാല്‍ പ്രമേഹ രോഗികള്‍ ഇലക്കറികള്‍ ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
3. ബെറിപ്പഴങ്ങള്‍
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.
4. ഓട്സ്
ഫൈബറും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഓട്സ് പോലെയുള്ള മുഴുധാന്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.
5. ചിയാ വിത്തുകള്‍
ഫൈബറും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ചിയാ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ചിയാ സീഡ്സ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
6. ഫ്ലാക്സ് സീഡ്
ഫൈബര്‍ അടങ്ങിയ ഫ്ലാക്സ് സീഡ്സ് കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവ കുടലിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
7. നട്സ്
പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ബദാം, വാള്‍നട്സ്, പിസ്ത എന്നിവ. ഇവ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. അതിനാല്‍ ഇവയൊക്കെ പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
8. യോഗര്‍ട്ട്
പ്രോട്ടീന്‍ ധാരാളം അടങ്ങിയതാണ് യോഗര്‍ട്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ ഇവ കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: നിര്‍ജ്ജലീകരണത്തെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍