പ്രമേഹ രോഗികള്‍ക്ക് ചോറിന് പകരം കഴിക്കാം ഈ ഭക്ഷണങ്ങള്‍

By Web Team  |  First Published Jul 17, 2024, 3:49 PM IST

കലോറിയും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ഭക്ഷണങ്ങളില്‍ ഒന്നാണ് ചോറ്. ഇവയുടെ ഗ്ലൈസെമിക് സൂചികയും കൂടുതലാണ്. അതിനാല്‍ ചോറ് അമിതമായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ചോറ് പൂര്‍ണ്ണമായും ഒഴിവാക്കേണ്ട ആവശ്യം ഇല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 


പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ, പ്രമേഹ രോഗികൾക്ക്  ഭക്ഷണകാര്യത്തില്‍ പല സംശയങ്ങളുമുണ്ട്. അക്കൂട്ടത്തില്‍ പ്രമേഹ രോഗികള്‍ക്ക് ചോറ് കഴിക്കാമോ എന്ന കാര്യത്തിലും സംശയം ഉണ്ടാകാം.  

കലോറിയും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ഭക്ഷണങ്ങളില്‍ ഒന്നാണ് ചോറ്. ഇവയുടെ ഗ്ലൈസെമിക് സൂചികയും കൂടുതലാണ്. അതിനാല്‍ ചോറ് അമിതമായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ചോറ് പൂര്‍ണ്ണമായും ഒഴിവാക്കേണ്ട ആവശ്യം ഇല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എങ്കിലും പ്രമേഹ രോഗികള്‍ ചോറിന്‍റെ അളവ് കുറയ്ക്കേണ്ടത് പ്രധാനമാണ്. ചോറിനൊപ്പം നെയ്യ് ചേര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ സഹായിക്കും. 

Latest Videos

undefined

പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഉച്ചയ്ക്ക് ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ഓട്സ് 

ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും മിനറലുകളും പ്രോട്ടീനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ ഉച്ചയ്ക്ക് കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ഇവ ഗുണം ചെയ്യും. 

2. ബാര്‍ലി

ഫൈബര്‍ അടങ്ങിയ ബാര്‍ലി കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. 

3. ബ്രൌണ്‍ റൈസ് 

ബ്രൌണ്‍ റൈസ് അഥവാ ചുവന്ന അരിയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വെള്ള അരിയേക്കാൾ ഗ്ലൈസമിക് സൂചിക ചുവന്ന അരിയില്‍ കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഇവ കഴിക്കാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഫാറ്റി ലിവർ രോഗത്തെ തടയാന്‍ നിർബന്ധമായും ഒഴിവാക്കേണ്ട മൂന്ന് പാനീയങ്ങള്‍

youtubevideo

click me!