പായസമധുരം എല്ലാവർക്കും ഇഷ്ടമാണ്. വാഴപ്പിണ്ടി കൊണ്ട് രുചികരമായ പായസം തയ്യാറാക്കാം. ശാന്തമ്മ വർഗീസ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
പായസം പ്രിയരാണല്ലോ നമ്മളിൽ പലരും. രുചിയുള്ളതും പോഷകഗുണങ്ങളുമുള്ള ഒരു പായസം തയ്യാറാക്കിയാലോ? ഇതിലെ പ്രധാന ചേരുവക വാഴപ്പിണ്ടിയും കരിക്കുമാണ്. വളരെ എളുപ്പം തയ്യാറാക്കാം വാഴപ്പിണ്ടി കൊണ്ടുള്ള രുചികരമായ പായസം...
വേണ്ട ചേരുവകൾ...
വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് വേവിച്ചത് അരക്കപ്പ്
ചൗവരി കുതിർത്തത് 1/4 കപ്പ്
കരിക്ക് 2 എണ്ണം ( പൊട്ടിച്ച് അകത്ത് നിന്ന് കാമ്പും വെള്ളവും എടുത്ത് മിക്സിയിൽ അരച്ചത്)
പാൽ 250 മില്ലി
നെയ്യ് 1 വലിയ സ്പൂൺ
നട്സ് 15 എണ്ണം
കിസ്മിസ് 1 പിടി
ഏലയ്ക്ക പൊടിച്ചത് അര സ്പൂൺ
ചുക്കു പൊടി അര സ്പൂൺ
ഉപ്പ് ഒരു നുള്ള്
പഞ്ചസാര അരക്കപ്പ്
ഉഴുന്ന് വറുത്ത് പൊടിച്ചത് അര സ്പൂൺ
തയ്യാറാക്കുന്ന വിധം...
ആദ്യം വാഴപ്പിണ്ടി വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ നെയ്യ് ഒഴിച്ച് അതിൽ നട്സ്, കിസ്മിസ് എന്നിവ വറുത്ത് കോരി മാറ്റുക. വേവിച്ച വാഴപ്പിണ്ടി നെയ്യിൽ വരട്ടി എടുക്കുക. അതിന് ശേഷം അതിലേക്ക് ചൗവരിയും ഒരു നുള്ള് ഉപ്പും പാലും ചേർത്ത് മൂന്ന് മിനുട്ട് നേരം വേവിക്കുക. ഉഴുന്ന് പൊടിയും കരിക്ക് അരച്ചതും പഞ്ചസാരയും ചേർത്ത് ഇളക്കുക. ശേഷം ഏലയ്ക്ക പൊടിയും ചുക്കു പൊടിയും നട്സ്, കിസ്മിസ് എന്നിവ ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്യുക. ശേഷം ചൂടോടെ കഴിക്കുക.
Read more ഗോതമ്പ് പൊടി കൊണ്ട് സൂപ്പർ ടേസ്റ്റിൽ ചൂട് ഉണ്ണിയപ്പം തയ്യാറാക്കിയാലോ?