ശീതളപാനീയത്തില്‍ നിന്ന് ചത്ത പല്ലിയെ കിട്ടിയെന്ന് സമൂഹമാധ്യമത്തിലൂടെ ഒരു യുവാവ് അറിയിച്ചതോടെയാണ് സംഭവം വാര്‍ത്തകളില്‍ ഇടം നേടിയത്. മെക് ഡൊണാള്‍ഡ്സിന്‍റെ സോള ഔട്ട്ലെറ്റിലാണ് സംഭവമെന്ന് ഭാര്‍ഗവ് ജോഷിയെന്ന യുവാവ് തന്‍റെ ട്വീറ്റില്‍ പറയുന്നു
റെസ്റ്റോറന്‍റ് ഭക്ഷണം എന്ന് ( Restaurant Food )കേള്‍ക്കുമ്പോള്‍ നാമെല്ലാം ആദ്യം ചിന്തിക്കാറ് അവിടങ്ങളിലെ ശുചിത്വത്തെ കുറിച്ചാണ്. മിക്കവരും വിശ്വാസ്യതയുള്ളയിടങ്ങളില്‍ പോയേ ഭക്ഷണവും മറ്റും കഴിക്കാറുമുള്ളൂ. എങ്കിലും പേരുകേട്ട റെസ്റ്റോറന്‍റുകളില്‍ ( Food Chain ) പോലും അത്തരത്തിലുള്ള പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.
സമാനമായൊരു സംഭവമാണ് അഹമ്മദാബാദില്‍ നിന്ന് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ശീതളപാനീയത്തില്‍ നിന്ന് ചത്ത പല്ലിയെ കിട്ടിയെന്ന് സമൂഹമാധ്യമത്തിലൂടെ ഒരു യുവാവ് അറിയിച്ചതോടെയാണ് സംഭവം വാര്‍ത്തകളില്‍ ഇടം നേടിയത്.
മെക് ഡൊണാള്‍ഡ്സിന്‍റെ സോള ഔട്ട്ലെറ്റിലാണ് സംഭവമെന്ന് ഭാര്‍ഗവ് ജോഷിയെന്ന യുവാവ് തന്‍റെ ട്വീറ്റില്‍ പറയുന്നു. ലോകമെമ്പാടും പേരുകേട്ട ഭക്ഷ്യശൃംഖലയാണ് മെക് ഡൊണാള്‍ഡ്സിന്‍റേത്.
'സയന്‍സ് സിറ്റിക്ക് അടുത്തുള്ള മെക് ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റില്‍ ഞാനും സുഹൃത്തും കൂടി ഉച്ചഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഇതിനിടെ വാങ്ങിയ ശീതളപാനീയം രണ്ട് ഇറക്ക് കുടിച്ച ശേഷം ഒന്ന് ഇളക്കിയതാണ്. അപ്പോഴാണ് ചത്ത പല്ലി പൊങ്ങിവന്നത്. അപ്പോള്‍ തന്നെ അവിടെയുണ്ടായിരുന്ന മാനേജരോട് പരാതിപ്പെട്ടെങ്കിലും അദ്ദേഹം ഭക്ഷണത്തിന്‍റെ പണം തിരികെ നല്‍കാമെന്ന് മാത്രമാണ് അറിയിച്ചത്. ഇത് ശുചിത്വത്തിന്‍റെ പ്രശ്നമാണെന്ന് ഞാന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം പൊലീസിനെ വിളിച്ചുവരുത്തുകയും പൊലീസെത്തിയപ്പോള്‍ അവര്‍ എന്നെ പിന്തുണയ്ക്കുകയും ചെയ്യുകയാണുണ്ടായത്...'- ഭാര്‍ഗവ് ജോഷി പറയുന്നു.
സൗത്ത് ഭോപാല്‍ സ്വദേശിയാണ് ഇരുപത്തിയേഴുകാരനായ ഭാര്‍ഗവ് ജോഷി. സംഭവം ചിത്രങ്ങള്‍ സഹിതം ട്വിറ്ററിലൂടെ പങ്കുവച്ചതോടെ വലിയ ചര്‍ച്ചകളാണ് ഉയര്‍ന്നത്. തുടര്‍ന്ന് ഔട്ട്ലെറ്റ് നഗര ഭരണാധികാരികളുടെ നേതൃത്വത്തില്‍ പൂട്ടി സീല്‍ ചെയ്തു.
ഇതിന് പിന്നാലെ വിശദീകരണവുമായി മെക് ഡൊണാള്‍ഡ്സും രംഗത്തെത്തി. അഹമ്മദാബാദ് ഔട്ട്ലെറ്റില്‍ നടന്ന സംഭവം പരിശോധിച്ചുവരികയാണെന്നും ഇതുവരെ പിഴവൊന്നും സംഭവിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അധികാരികളുടെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. കമ്പനിയുടെ എല്ലാ റെസ്റ്റോറന്‍റുകളിലും 42ഓളം 'സ്ട്രിക്ട്' സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.
Also Read:- 'ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ ജീവനുള്ള ഒച്ച്'; വൈറലായി ചിത്രം
'ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ എട്ടുകാലി'; പരാതിയുമായി യുവതി...മുന്‍കാലങ്ങളെ അപേക്ഷിച്ച് ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം ഇപ്പോള്‍ വളരെ കൂടുതലാണ്. വിദേശരാജ്യങ്ങളില്‍ നേരത്തേ തന്നെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി വ്യാപകമായിരുന്നുവെങ്കിലും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണത്തോട് കൂടുതല്‍ പേര്‍ താല്‍പര്യം കാണിക്കുന്നത് കൊവിഡ് കാലത്താണ്. മെക് ഡൊണാള്‍ഡ്‌സില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തുവരുത്തിയ ഭക്ഷണത്തില്‍ നിന്ന് എട്ടുകാലിയെ കിട്ടിയെന്നാണ് യുവതി പരാതിപ്പെടുന്നത്.എന്തായാലും ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച്, അതുമായി ബന്ധപ്പെട്ട പരാതികളും കൂടുന്നുണ്ട് എന്നതാണ് വാസ്തവം. ഇപ്പോഴിതാ യുകെയിലെ ചെഷയറില്‍ നിന്നുള്ളൊരു യുവതിയുടെ പരാതിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്... Read More...