ഇത് ഉപഭോക്താക്കളോട് കാണിക്കുന്ന വഞ്ചനയാണെന്ന് തന്നെയാണ് ഇദ്ദേഹം അടിവരയിട്ട് പറയുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണം അറിയിച്ച് കമന്‍റ് ചെയ്തിരിക്കുന്നത്. ധാരാളം പേര്‍ ഈ വീഡിയോ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.
വിപണിയില്‍ നിന്ന് നാം വാങ്ങിക്കുന്ന പല ഉത്പന്നങ്ങളെ ചൊല്ലിയും നമുക്ക് പരാതികളുണ്ടാകും. എന്നാല്‍ പലപ്പോഴും ആളുകള്‍ ഈ പരാതികള്‍ ഉറക്കെ ഉന്നയിക്കുകയോ അതിലേക്ക് ജനശ്രദ്ധയോ ബന്ധപ്പെട്ട അതോറിറ്റികളുടെ ശ്രദ്ധയോ കൊണ്ടുവരാൻ ശ്രമിക്കുകയോ ചെയ്യാറില്ല എന്നതാണ് സത്യം. പക്ഷേ ചിലര്‍ ഇക്കാര്യത്തില്‍ തങ്ങളുടെ വേഷം ഭംഗിയായി ചെയ്യാറുണ്ട്. സത്യത്തില്‍ ഉപഭോക്താക്കളുടെ അവകാശകമാണ് അവര് നല്‍കുന്ന പണത്തിന് അനുസരിച്ച ഭക്ഷണം അവര്‍ക്ക് ലഭിക്കുകയെന്നത്.
നിലവില്‍ വൻകിട കമ്പനികള്‍ ചെയ്യുന്നൊരു തന്ത്രമാണ് ഉത്പന്നങ്ങളുടെ അളവില്‍ കൃത്രിമം വരുത്തുകയെന്നത്. ലാഭത്തില്‍ കുറവ് സംഭവിക്കാതിരിക്കാൻ- ഉത്പാദനച്ചിലവ് കൂടുമ്പോഴാണ് കമ്പനികള്‍ ഇങ്ങനെ ചെയ്യാറ്. അധികവും ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് മനസിലാകാത്ത രീതിയിലാണ് ഇങ്ങനെ ഉത്പന്നത്തിന്‍റെ അളവില്‍ കുറവ് വരുത്തുക.
ഇപ്പോഴിതാ ഇത്തരത്തില്‍ ലേയ്സ് പാക്കറ്റിന്‍റെ പരിതാപകരമായ അവസ്ഥ ഒരു വീഡിയോയിലൂടെ തുറന്നുകാട്ടുകയാണൊരു ഉപഭോക്താവ്. ചിപ്സ് പാക്കറ്റ് വാങ്ങിച്ചപ്പോള്‍ തന്നെ സംശയം തോന്നിയതോടെയാണ് പാക്കറ്റ് തുറക്കുന്നത് വീഡിയോ എടുക്കാൻ തീരുമാനിച്ചതെന്ന് ഇദ്ദേഹം കമന്‍റില്‍ പറയുന്നു.
വീഡിയോയില്‍ നമ്മള്‍ കാണുന്നത് ഒരു അഞ്ച് രൂപ ലേയ്സ് പാക്കറ്റ് ആണ്. 25 ശതമാനം 'എക്സ്ട്രാ' എന്ന ഓഫറെല്ലാം ഇതിന്മേല്‍ കാണാം. ശേഷം പാക്കറ്റ് തുറക്കുമ്പോള്‍ കാണുന്നതോ, വലിയ രണ്ടേ രണ്ട് ചിപ്സ് മാത്രം. ഇത് ഉപഭോക്താക്കളോട് കാണിക്കുന്ന വഞ്ചനയാണെന്ന് തന്നെയാണ് ഇദ്ദേഹം അടിവരയിട്ട് പറയുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണം അറിയിച്ച് കമന്‍റ് ചെയ്തിരിക്കുന്നത്. ധാരാളം പേര്‍ ഈ വീഡിയോ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.
നിര്‍മ്മാതാക്കളായ കമ്പനികളെ കൂടി ടാഗ് ചെയ്താണ് ഇദ്ദേഹം വീഡിയോ എക്സില്‍ പങ്കുവച്ചിരിക്കുന്നത്. ധാരാളം പേര്‍ സമാനമായ ഇങ്ങനെയുള്ള അനുഭവങ്ങള്‍ വീഡിയോയ്ക്ക് താഴെ പങ്കുവയ്ക്കുന്നുണ്ട്. നേരത്തേ ഓറിയോ ബിസ്കറ്റിനെതിരെയും ഇങ്ങനെ വ്യാപകമായ പരാതി വന്നിരുന്നു.
വീഡിയോ...
Dear , today's snack session took an unexpected turn. Purchased a 5 rupee classic salted pack with hopeful anticipation, only to unveil a mere TWO chips inside. Is this the new standard? As a loyal customer, this falls short of expectations. pic.twitter.com/gGUl8Wq4MI
— Divyanshu Kashyap (@Divyans60201407)Also Read:- സ്കാനിംഗ് സമയത്ത് രഹസ്യമായി സൂക്ഷിച്ച തോക്ക് പൊട്ടി; സ്ത്രീക്ക് പിൻഭാഗത്ത് വെടിയേറ്റു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-