കറിവേപ്പില ചില്ലറക്കാരനല്ല ; ​അറിയാം ആരോ​ഗ്യ​ഗുണങ്ങൾ

By Web TeamFirst Published Jul 3, 2024, 5:59 PM IST
Highlights

ഭക്ഷണം നന്നായി ദഹിപ്പിക്കാൻ സഹായിക്കുന്ന ദഹന എൻസൈമുകൾ കറിവേപ്പിലയിലുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ദഹനവ്യവസ്ഥ ആരോഗ്യകരമാകുമ്പോൾ വേഗത്തിൽ ശരീരഭാരം കുറയ്ക്കുകയും വയറുവേദന, ഗ്യാസ് തുടങ്ങിയവ ഒഴിവാ‍കുകയും ചെയ്യും.

കറികളിൽ കറിവേപ്പില ചേർക്കുന്നത് രുചിയ്ക്ക് മാത്രമല്ല, ആരോഗ്യത്തിനും ഗുണം ചെയ്യും. കറിവേപ്പില മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്. ദഹനത്തെ മെച്ചപ്പെടുത്തുന്നതിന് കറിവേപ്പില സഹായകമാണ്.  നല്ല ദഹനവ്യവസ്ഥ ശരീരഭാരം കുറയ്ക്കാൻ പ്രധാനമാണ്. 

ഭക്ഷണം നന്നായി ദഹിപ്പിക്കാൻ സഹായിക്കുന്ന ദഹന എൻസൈമുകൾ കറിവേപ്പിലയിലുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ദഹനവ്യവസ്ഥ ആരോഗ്യകരമാകുമ്പോൾ വേഗത്തിൽ ശരീരഭാരം കുറയ്ക്കുകയും വയറുവേദന, ഗ്യാസ് തുടങ്ങിയവ ഒഴിവാ‍കുകയും ചെയ്യും.

വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും കറിവേപ്പില വളരെ ഗുണം ചെയ്യും. ഇത് അധിക കലോറി ഉപഭോഗം തടയുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മെറ്റബോളിസം വർധിപ്പിക്കാനും കറിവേപ്പില വെള്ളം സഹായിക്കും. ഉയർന്ന ഉപാപചയ നിരക്ക് ശരീരത്തിലെ കലോറി വേഗം കുറയ്ക്കുന്നതിന് ​ഗുണം ചെയ്യും. 

ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്ന പദാർത്ഥങ്ങൾ കറിവേപ്പിലയിൽ ഉൾപ്പെടുന്നു. മെറ്റബോളിസം വർധിപ്പിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും ബയോ ആക്റ്റീവ് പദാർത്ഥങ്ങളും കറിവേപ്പിലയിൽ ധാരാളമുണ്ട്. 

ശരീരഭാരം നിയന്ത്രിക്കുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നത് നിർണായകമാണ്. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. 

കറിവേപ്പിലയിൽ കലോറി കുറവാണെങ്കിലും അവശ്യ പോഷകങ്ങളായ വിറ്റാമിനുകൾ എ, ബി, സി, ഇ എന്നിവയും കാൽസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അടങ്ങിയതാണ്. കറിവേപ്പിലയിൽ ധാരാളം ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ സി, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത്  മുടികൊഴിച്ചിൽ തടയാനും സഹായിക്കുന്നു. 

മുടിയെ കരുത്തുള്ളതാക്കാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോ​ഗിക്കൂ

 

click me!