കറിവേപ്പില കൊണ്ട് കിടിലന്‍ ചമ്മന്തി പൊടി തയ്യാറാക്കിയാലോ? വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് കറിവേപ്പില. കറിവേപ്പില കൊണ്ട് കിടിലന്‍ ചമ്മന്തി പൊടി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകള്‍
കറിവേപ്പില ഒരു വലിയ പാത്രം നിറയെ
കടലപരിപ്പ് 1 കപ്പ്
ഉഴുന്ന് 1 കപ്പ്
മുഴുവൻ മല്ലി അര കപ്പ്
ഉണക്ക മുളക് എരിവിന് ആവശ്യത്തിന്
ജീരകം 1 ടേബിൾ സ്പൂൺ
കുരുമുളക് 1 ടേബിൾ സ്പൂൺ
കായം 1 വലിയ കഷ്ണം ( അല്ലെങ്കിൽ കായ പൊടി 2 ടീസ്പൂൺ)
വാളൻ പുളി നെല്ലിക്ക വലുപ്പത്തിൽ
ഉപ്പ് ആവശ്യത്തിന്
മഞ്ഞൾ പൊടി 1 ടീസ്പൂൺ
വെളുത്തുള്ളി 8 അല്ലി
നല്ലെണ്ണ 5 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടി ചൂടാക്കി അതിലേയ്ക്ക് നല്ലെണ്ണ ഒഴിച്ചു കഴുകി ഉണക്കി വച്ചിരിക്കുന്ന കടല പരിപ്പ്, ഉഴുന്ന്, എന്നിവ മുളക് ചേർത്ത് ഒന്ന് മൂപിച്ചെടുക്കുക. ഇനി അതിലേയ്ക്കു മല്ലി, ജീരകം, കുരുമുളക്, പുളി, കായം എന്നിവ ചേർത്ത് ഒന്നും കൂടി മൂപ്പിച്ചിട്ടു കുറച്ചു ഉപ്പും മഞ്ഞൾ പൊടിയും കൂടി ചേർത്തിട്ട് സ്റ്റൗവ് ഓഫ് ആക്കി തണുക്കാൻ മാറ്റി വയ്ക്കുക. ഇനി അതെ ചീനച്ചട്ടിയിൽ കുറച്ചു എള്ളെണ്ണ ഒഴിച്ച് വെളുത്തുള്ളിയും കറിവേപ്പിലയും കൂടി നന്നായി മൂപ്പിച്ചു എടുക്കുക. ഇനി സ്റ്റൗ ഓഫ് ആക്കി ഇതെല്ലാം തണുത്ത് വരുമ്പോൾ മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. ഇതോടെ കറിവേപ്പില ചമ്മന്തി പൊടി റെഡി ഈ ഒരു കറിവേപ്പില ചമ്മന്തി പൊടി കുറച്ചു നെയ്യിലോ എണ്ണയോ ചാലിച്ച് ദോശയുടെയോ കൂടെയോ ചോറിന്റെയും കൂടെയോ കഴിക്കാവുന്നതാണ്.
Also read: ഗോതമ്പ് കൊണ്ട് എളുപ്പം തയ്യാറാക്കാം ഈ നാലുമണി പലഹാരം; റെസിപ്പി