വണ്ണം കുറയ്ക്കാന്‍ പതിവായി കുടിക്കാം ഈ പാനീയം...

By Web Team  |  First Published Oct 11, 2023, 6:19 PM IST

വണ്ണം കുറയ്ക്കാനായി സഹായിക്കുന്ന ഒരു പാനീയത്തെ കുറിച്ചാണിനി പറയുന്നത്. വെള്ളരിക്ക- ഇഞ്ചി ജ്യൂസ് പതിവായി കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. 


ഇന്ന് നിരവധി ആളുകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നായി മാറിയിരിക്കുകയാണ് അമിത വണ്ണം. അനാരോഗ്യകരമായ ജീവിതശൈലിയോ ജോലിസ്ഥലത്ത് മണിക്കൂറുകളോളം ഇരിക്കുന്നതോ ആകാം ഇതിന് കാരണം. വണ്ണം കുറയ്ക്കുക എന്നത് അൽപം പ്രയാസമുള്ള കാര്യമാണ്. വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.

വണ്ണം കുറയ്ക്കാനായി സഹായിക്കുന്ന ഒരു പാനീയത്തെ കുറിച്ചാണിനി പറയുന്നത്. വെള്ളരിക്ക- ഇഞ്ചി ജ്യൂസ് പതിവായി കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. ശരീരത്തിൽ ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു  മാറാന്‍ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. കലോറി വളരെ കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ വെള്ളരിക്ക വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം കുറയ്ക്കാന്‍ കഴിയും. 

Latest Videos

undefined

ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍ ഇഞ്ചിയും വെള്ളരിക്കയും ചേര്‍ത്ത് ജ്യൂസാക്കി കുടിക്കാം. ഇതിനായി വെള്ളരിക്ക ചെറുതായി അരിഞ്ഞ് അല്‍പം ഇഞ്ചിയും ചേര്‍ത്ത് വെള്ളത്തില്‍ വെറുതെ അടിച്ചെടുത്താല്‍ മതി. ഇതില്‍ അല്‍പം ഉപ്പും ചേര്‍ക്കാവുന്നതാണ്. വേണമെങ്കില്‍ ഇതിലേയ്ക്ക് നാരങ്ങാനീരും ചേര്‍ക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ രാവിലെ കുടിക്കാം ഈ ഏഴ് ജ്യൂസുകള്‍...

youtubevideo

click me!