മുഖം സുന്ദരമാക്കാൻ ഇതാ ഒരു ഹെൽത്തി ജ്യൂസ്

By Web Team  |  First Published Jul 4, 2024, 4:54 PM IST

വെള്ളരിക്ക വിറ്റാമിൻ സിയാൽ സമ്പുഷ്ടവും ആൻ്റിഓക്‌സിഡൻ്റുകളാൽ നിറഞ്ഞതുമാണ്. ഇത് ചർമ്മത്തിന് കൂടുതൽ ഗുണം ചെയ്യും. അനുസരിച്ച്, ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ ചർമ്മത്തിന് കേടുപാടുകൾ വരുത്തുന്നത് തടയാൻ സഹായിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) വ്യക്തമാക്കുന്നു. 

ചർമ്മത്തെ സുന്ദരമാക്കാൻ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. തിളങ്ങുന്നതും ആരോ​ഗ്യകരവുമായ ചർമ്മത്തിന് സഹായിക്കുന്ന രണ്ട് പ്രധാന ചേരുവകളാണ് വെള്ളരിക്കയും പെെനാപ്പിളും. വെള്ളരിക്ക കഴിക്കുന്നത് ഉയർന്ന ജലാംശം നൽകുന്നതിനും സ്വാഭാവികമായും ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ആരോഗ്യകരമായ തിളക്കം നൽകുകയും ചെയ്യുന്നു. 

വെള്ളരിക്ക വിറ്റാമിൻ സിയാൽ സമ്പുഷ്ടവും ആൻ്റിഓക്‌സിഡൻ്റുകളാൽ നിറഞ്ഞതുമാണ്. ഇത് ചർമ്മത്തിന് കൂടുതൽ ഗുണം ചെയ്യും. അനുസരിച്ച്, ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ ചർമ്മത്തിന് കേടുപാടുകൾ വരുത്തുന്നത് തടയാൻ സഹായിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) വ്യക്തമാക്കുന്നു. 

Latest Videos

undefined

ശരീരത്തിലെ വീക്കം കുറയ്ക്കാൻ ബ്രോമെലിൻ എന്ന സംയുക്തം സഹായിക്കുന്നു. ഭക്ഷണത്തിൽ പൈനാപ്പിൾ ഉൾപ്പെടുത്തുന്നത് ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്താനും സ്വാഭാവിക തിളക്കം നൽകാനും സഹായിക്കും. വിറ്റാമിൻ സി, ഫോളിക് ആസിഡ് എന്നിവ അടങ്ങിയ വെള്ളരിക്ക ചർമ്മത്തിലെ ചുളിവുകൾ അകറ്റുന്നതിന് സഹായിക്കുന്നു. ചർമ്മത്തെ സുന്ദരമാക്കാൻ കുടിക്കാം വെള്ളരിക്ക കൊണ്ടുള്ള ഈ ജ്യൂസ്.

പെെനാപ്പിളിൽ വിറ്റാമിൻ സി, ബ്രോമെലൈൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ വീക്കവും ചുവപ്പും കുറയ്ക്കാൻ സഹായിക്കും. ഇതിലെ ആൻ്റിഓക്‌സിഡൻ്റുകൾക്ക് ചർമ്മത്തെ സംരക്ഷിക്കാൻ കഴിയും. മൂന്ന് കഷ്ണം വെള്ളരിക്ക, 2 കഷ്ണം പൈനാപ്പിൾ , അൽപം പുതിനയില, നാരങ്ങ നീര്, അൽപം വെള്ളം എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഫ്രിഡ്ജിൽ കുറച്ച് നേരം തണുക്കാൻ വയ്ക്കുക. ശേഷം കുടിക്കാവുന്നതാണ്. ഹെൽത്തി ജ്യൂസ് തയ്യാർ.. 

ചർമ്മത്തെ സുന്ദരമാക്കും, രോഗപ്രതിരോധശേഷി കൂട്ടും ; ശീലമാക്കാം ഈ റൂട്ട് വെജിറ്റബിൾ

click me!