ബോട്ടോക്സ് ചെയ്യാന്‍ പോവുകയാണോ? മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ഇവ കഴിച്ചാല്‍ മതിയാകും

ചില ഭക്ഷണങ്ങളിൽ ആൻ്റിഓക്‌സിഡൻ്റുകൾ, കൊളാജൻ വർദ്ധിപ്പിക്കുന്ന സംയുക്തങ്ങൾ, ജലാംശം നൽകുന്ന പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും മുഖത്തെ ചുളിവുകളെ അകറ്റി പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. 


മുഖത്തെ ചുളിവുകളെ അകറ്റി പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും ഇന്ന് പലരും ചെയ്യുന്ന ഒരു സൗന്ദര്യവർദ്ധക ചികിത്സയാണ് ബോട്ടോക്സ്. എന്നാല്‍ ഭക്ഷണത്തിലെ മാറ്റങ്ങൾ യുവത്വമുള്ള ചർമ്മം സ്വന്തമാക്കാന്‍ സഹായിക്കുമെന്ന് പലര്‍ക്കും അറിയില്ല.  ചില ഭക്ഷണങ്ങളിൽ ആൻ്റിഓക്‌സിഡൻ്റുകൾ, കൊളാജൻ വർദ്ധിപ്പിക്കുന്ന സംയുക്തങ്ങൾ, ജലാംശം നൽകുന്ന പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും മുഖത്തെ ചുളിവുകളെ അകറ്റി പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. അവക്കാഡോ

Latest Videos

ഒമേഗ 3 ഫാറ്റി ആസിഡും ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിന്‍ ഇയും അടങ്ങിയ അവക്കാഡോ കഴിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ഗുണം ചെയ്യും. 

2. സാല്‍മണ്‍ മത്സ്യം 

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്  ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും സഹായിക്കും. 

3. ബ്ലൂബെറി 

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും സഹായിക്കും. 

4. മുട്ട

പ്രോട്ടീനുകളും വിറ്റാമിനുകളും അടങ്ങിയ മുട്ട കഴിക്കുന്നതും ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. 

5. മധുരക്കിഴങ്ങ്

വിറ്റാമിന്‍ എയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

6. മാതളം 

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

7. തക്കാളി 

ലൈക്കോപ്പിന്‍ അടങ്ങിയ തക്കാളി കഴിക്കുന്നതും ചര്‍മ്മത്തിന് നല്ലതാണ്. 

8. നെല്ലിക്ക

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന് നല്ലതാണ്. 

9. ഡാര്‍ക്ക് ചോക്ലേറ്റ്

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

click me!