ഭര്‍ത്താവിന്‍റെ സ്വാധീനത്താല്‍ ഇന്ത്യയിലെ സംസ്കാരത്തെ കുറിച്ച് അല്‍പമെല്ലാം കൊളീൻ അറിഞ്ഞുവച്ചിട്ടുണ്ടെന്ന് വീഡിയോയിലെ ഇവരുടെ വേഷവിധാനം കാണുമ്പോഴേ നമുക്ക് മനസിലാകും. സാരിയും പൊട്ടുമെല്ലാം അണിഞ്ഞ് ഇന്ത്യൻ യുവതികളെ പോലെയാണ് കൊളീനെ വീഡിയോയില്‍ കാണുന്നത്.
മധുരപലഹാരങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്ന ഭക്ഷണസംസ്കാരമാണ് ഇന്ത്യയിലുള്ളത്. രാവിലെ ബ്രേക്ക്ഫാസ്റ്റിന് മുതല്‍ അത്താഴത്തിന് വരെ മധുരമുള്ള സ്നാക്സ് കിട്ടിയാല്‍ മടി കൂടാതെ കഴിക്കുന്നവരാണ് ഇവിടെ ഭൂരിഭാഗം പേരും. ഇതത്ര ആരോഗ്യകരമായ ഭക്ഷണരീതി അല്ലെങ്കില്‍ പോലും ജനിച്ചുവളര്‍ന്ന ചുറ്റുപാടിന്‍റെ സ്വാധീനത്താല്‍ ഈ ഇഷ്ടങ്ങളൊക്കെ മാറ്റിവയ്ക്കാൻ മിക്കവര്‍ക്കും ബുദ്ധിമുട്ടാണ്.
എന്നാല്‍ ഈ ശീലം മറ്റ് പല രാജ്യത്തുള്ളവര്‍ക്കും വിചിച്രമായോ പുതുമയായോ തോന്നാം. ഇത്രമാത്രം വര്‍ണവൈവിധ്യങ്ങളില്‍ - രുചി വൈവിധ്യങ്ങളില്‍ മധുര പലഹാരങ്ങള്‍ കിട്ടുന്ന - കഴിക്കുന്നൊരു നാട്! തീര്‍ച്ചയായും മറ്റുള്ളവര്‍ക്ക് അല്‍പമൊരു കൗതുകം തോന്നാവുന്ന സംഗതി തന്നെ.
undefined
ഇതേ കൗതുകം കാണണമെങ്കില്‍ ഈ വീഡിയോ ഒന്ന് തുറന്നുനോക്കിയാല്‍ മതി. കൊളംബിയക്കാരിയായ ഭാര്യ ആദ്യമായി ജിലേബി രുചിച്ചുനോക്കുമ്പോള്‍ എന്ന അടിക്കുറിപ്പുമായി ഇന്ത്യൻ യുവാവ് തയ്യാറാക്കിയ വീഡിയോ ആണിത്. കൊളംബിയക്കാരിയായ കൊളീൻ ആണ് വീഡിയോയിലുള്ളത്. ഇന്ത്യയില്‍ നിന്നുള്ള ഹനുമാൻ ഗൗഡ എന്നയാളെയാണ് ഇവര്‍ വിവാഹം ചെയ്തിരിക്കുന്നത്.
ഭര്‍ത്താവിന്‍റെ സ്വാധീനത്താല്‍ ഇന്ത്യയിലെ സംസ്കാരത്തെ കുറിച്ച് അല്‍പമെല്ലാം കൊളീൻ അറിഞ്ഞുവച്ചിട്ടുണ്ടെന്ന് വീഡിയോയിലെ ഇവരുടെ വേഷവിധാനം കാണുമ്പോഴേ നമുക്ക് മനസിലാകും. സാരിയും പൊട്ടുമെല്ലാം അണിഞ്ഞ് ഇന്ത്യൻ യുവതികളെ പോലെയാണ് കൊളീനെ വീഡിയോയില്‍ കാണുന്നത്.
ശേഷം ഒരു മഞ്ഞ ജിലേബിയാണ് കൊളീൻ രുചിച്ചുനോക്കുന്നത്. ഇത് ആദ്യമായി രുചിച്ചുനോക്കുന്നതിന്‍റെ കൗതുകമെല്ലാം മുഖത്തുകാണാം. കാഴ്ചയ്ക്ക് തന്നെ ജിലേബി ഇവരില്‍ കൗതുകം നിറച്ചിട്ടുണ്ട്. ഇതെന്താണിങ്ങനെ മെലിഞ്ഞിരിക്കുന്നത് എന്നെല്ലാം ചുറ്റമുള്ളവരോട് ചോദിക്കുന്നുണ്ട്.
എന്നാല്‍ സംഗതി രുചിച്ചുനോക്കിയപ്പോള്‍ ശരിക്കും കൊളീന്‍റെ മുഖം മാറി. അവര്‍ക്ക് ഈ രുചിയോട് താദാത്മ്യപ്പെടാൻ സാധിച്ചില്ലെന്നാണ് വീഡിയോയിലൂടെ വ്യക്തമാകുന്നത്. എന്തായാലും കൊളീൻ ഒരിക്കലെങ്കിലും ഇത് ശ്രമിച്ചുനോക്കിയല്ലോ എന്നാണ് ഭര്‍ത്താവിന്‍റെ വാദം. രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...
Also Read:- ഇത് 'സ്പെഷ്യല്‍' ചായ; ഇത്രയൊക്കെ വേണോ എന്ന് ചിലര്‍...