ന്യൂ ഇയര്‍ ആഘോഷിക്കാന്‍ തേങ്ങാപാൽ ചേര്‍ത്ത കിടിലന്‍ ചിക്കന്‍ കറി തയ്യാറാക്കിയാലോ? ലേഖ വേണുഗോപാല്‍ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ന്യൂ ഇയര്‍ ആഘോഷിക്കാന്‍ തേങ്ങാപാൽ ചേര്‍ത്ത കിടിലന്‍ ചിക്കന്‍ കറി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
എണ്ണ - 2 ടേബിൾ സ്പൂൺ
പെരുംജീരകം - 1 ടീസ്‌പൂൺ
ഗ്രാമ്പൂ - 4
സ്റ്റാർ അനീസ് - 1
ഏലയ്ക്ക - 2-3
കറുവപ്പട്ട - 1 ചെറുത്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്‌പൂൺ
പച്ചമുളക് - 4 എണ്ണം (കീറിയത്)
സവാള - 2 (ചെറുതായി അരിഞ്ഞത്)
കശ്മീരി മുളകുപൊടി - 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടേബിൾ സ്പൂൺ
തക്കാളി - 2 (ചെറുതായി അരിഞ്ഞത്)
ബോൺലെസ് ചിക്കൻ - 600 ഗ്രാം (ചെറിയ കഷ്ണങ്ങളായി മുറിച്ചത്)
വെള്ളം - 1/4 കപ്പ്
മല്ലിയില - അലങ്കാരത്തിനായി
ഗരം മസാല - 1/2 ടീസ്പൂൺ
തേങ്ങാപാൽ - 1 കപ്പ്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കി പെരുംജീരകം, ഗ്രാമ്പൂ, ഏലയ്ക്ക, കറുവപ്പട്ട എന്നിവ ചേർത്ത് ഒരു മിനിറ്റ് മണം വരുന്നതുവരെ ചൂടാക്കുക. ഇനി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും കീറിയ പച്ചമുളകുകളും ചേർത്ത് ഒരു മിനിറ്റ് വേവിക്കുക. ശേഷം അരിഞ്ഞ സവാള പച്ച മണം മാറുന്നവരെ വേവിക്കുക. മസാല പൊടികൾ ചേർത്ത് ഇളക്കി പച്ച മണം മാറ്റുക. ശേഷം അരിഞ്ഞ തക്കാളി ചേർത്ത് മൃദുവാകുന്നതുവരെ വേവിക്കുക. ഇി ചിക്കൻ കഷ്ണങ്ങൾ, ഉപ്പ്, വെള്ളം ചേർത്ത് മൂടി 30 മിനിറ്റ് വേവിക്കുക. മല്ലിയിലയും ഗരം മസാലയും ചേർത്ത് മറ്റൊരു 5 മിനിറ്റ് വേവിക്കുക. അവസാനം തേങ്ങാപാൽ ചേർത്ത് കുറഞ്ഞ ചൂടിൽ 5 മിനിറ്റ് വേവിക്കുക. ചൂടോടെ അപ്പം, ഇടിയപ്പം, ചോറ്, ചപ്പാത്തി എന്നിവയോടൊപ്പം കഴിക്കാൻ പറ്റിയ രുചിയുള്ള ചിക്കൻ കറി റെഡി.
Also read: നല്ല എരിവുള്ള കിടിലന്‍ കൊഴുക്കട്ട തയ്യാറാക്കാം; റെസിപ്പി