ഇതിനിടെ മുന്നില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ കയ്യില്‍ പിടിച്ച് വലിച്ച് മാറ്റാന്‍ ശ്രമിച്ചത് പ്രശ്നം കയ്യേറ്റത്തിലേക്ക് എത്തുകയായിരുന്നു
മോറേന: ഉരുളക്കിഴങ്ങ് കറിയേച്ചൊല്ലി ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ തര്‍ക്കിച്ച് പ്രിന്‍സിപ്പലും വിദ്യാര്‍ത്ഥികളും. മധ്യപ്രദേശിലെ മൊറേനയിലെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഉരുളക്കിഴങ്ങ് കറിയേ ചൊല്ലി തര്‍ക്കമുണ്ടായത്. ജൂലൈ 20നാണ് സംഭവമുണ്ടായതെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. ഹോസ്റ്റല്‍ ഭക്ഷണം വാഗ്ദാനം ചെയ്ത മെനു അനുസരിച്ചല്ല, എന്നും ഉരുളക്കിഴങ്ങ് കറിയാണ് ലഭിക്കുന്നതെന്നുമായിരുന്നു വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടത്.
വിഷയത്തില്‍ നേരത്തെയും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി പ്രിന്‍സിപ്പല്‍ അവഗണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ജൂലൈ ഇരുപതിന് സംഘര്‍ഷാവസ്ഥയുണ്ടായത്. പ്രിന്‍സിപ്പലും വിദ്യാര്‍ത്ഥികളിലൊരാളായ മോഹകുമായി രൂക്ഷമായ വാക്കേറ്റമാണുണ്ടായത്. ഇതിനിടെ മുന്നില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ കയ്യില്‍ പിടിച്ച് വലിച്ച് മാറ്റാന്‍ ശ്രമിച്ചത് പ്രശ്നം കയ്യേറ്റത്തിലേക്ക് എത്തുകയായിരുന്നു.
undefined
സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ മൊറേന കളക്ടര്‍ക്ക് അങ്കിത് അസ്താനയ്ക്ക് പരാതി നല്‍കി. ഇതിന് പിന്നാലെ പരാതി അന്വേഷിക്കാന്‍ കളക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹോസ്റ്റല്‍ സന്ദര്‍ശിച്ച തഹസില്‍ദാര്‍ ഇരുക്ഷത്തേയും കേട്ട ശേഷം മെനു അനുസരിച്ച് ഭക്ഷണം തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹോസ്റ്റലിലെ ശുചിത്വം ശ്രദ്ധിക്കാനും തഹസില്‍ദാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോളേജ് ഹോസ്റ്റലില്‍ വൃത്തിഹീനമായ ചുറ്റുപാടുകള്‍ മാറ്റാന്‍ നടപടിയെടുക്കണമെന്നും തഹസില്‍ദാര്‍ കുല്‍ദീപ് ദുബെ കോളേജ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണത്തിന് കോളേജ് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക കമ്മിറ്റിയേയും നിയമിച്ചിട്ടുണ്ട്. അന്വേഷണക്കമ്മിറ്റിയുടെ കണ്ടെത്തല്‍ അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മൊറേന എഡിഎം നരോട്ടം പ്രസാദ് ഭാഗര്‍ഗവ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം