രുചികളുടെയും ഭക്ഷണത്തിന്‍റെയും കൂടി ആഘോഷമാണല്ലോ ക്രിസ്തുമസ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ക്രിസ്തുമസ് വിഭവങ്ങള്‍. ഇന്ന് വിജയലക്ഷ്മി. ആർ തയ്യാറാക്കിയ പാചകക്കുറിപ്പ്.
ഇത്തവണ ക്രിസ്മസിന് ഒരു സ്പെഷ്യൽ വിഭവം ഒരുക്കിയാലോ?. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം പിടിയും ചിക്കൻക്കറിയും.
വേണ്ട ചേരുവകൾ
undefined
അരിപ്പൊടി 2 കപ്പ്
വെളുത്തുള്ളി 4 അല്ലി
ചുവന്നുള്ളി 4 എണ്ണം
ജീരകം 1 സ്പൂൺ
വെള്ളം 3 കപ്പ്
തേങ്ങ ചിരികിയത് 1 കപ്പ്
തേങ്ങാ പാൽ 1 കപ്പ്
ആദ്യം പിടി തയ്യാറാക്കാം
ഒരു പാത്രത്തിൽ അരിപ്പൊടി എടുക്കുക. അതിലേക്ക് തേങ്ങാ ചിരകിയതും ഇട്ടു നന്നായി ഇളക്കികൊടുത്തു 10 മിനിറ്റ് വയ്ക്കുക. വെള്ളം അടുപ്പിൽ വച്ചു തിളപ്പിക്കുക. അതിലേക്ക് വെളുത്തുള്ളി, ചുവന്നുള്ളി, ജീരകം എന്നിവ ചതച്ചിടുക. ഉപ്പ് ആവശ്യത്തിനെ വെള്ളത്തിൽ ഇടുക. തിളച്ച വെള്ളത്തിൽ നിന്നും 1 കപ്പ് എടുത്തു അരിപ്പൊടിയിൽ ഒഴിച്ച് നന്നായി ഇളക്കി ചെറിയ ഉരുളകളാക്കി വെയ്ക്കുക. ഇനി തിളച്ച വെള്ളത്തിലേക്ക് ഈ പിടി ഇട്ടുകൊടുക്കാം. 10 മിനിന്റ്റ് കഴിഞ്ഞു തവി കൊണ്ടു പിടി പൊട്ടി പോകാതെ ഇളക്കി കൊടുക്കണം. അതിശേഷം 1 സ്പൂൺ അരിപ്പൊടി കുറച്ചു വെള്ളത്തിൽ കലക്കി ഇതിലേക്ക് ഒഴിച്ചുകൊടുക്കാം. തിളച്ചു കുറുകി വരുമ്പോൾ തേങ്ങാ പാൽ ഒഴിച്ചുകൊടുത്തു അടുപ്പിൽ നിന്നും ഇറക്കിവയ്ക്കാം.
ഇനി ചിക്കൻ കറി തയ്യാറാക്കാം
ചിക്കൻ. 2 കിലോ
മുളകുപൊടി. 4 സ്പൂൺ
മല്ലിപൊടി 2 സ്പൂൺ
ഇഞ്ചി 50 ഗ്രാം
വെളുത്തുള്ളി 50 ഗ്രാം
മസാല ആവശ്യത്തിന്
സവാള 5 എണ്ണം
തക്കാളി 2 എണ്ണം
മല്ലിയില, കറിവേപ്പില, ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ കഴുകി ഉപ്പും മഞ്ഞളും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തിളക്കി 15 മിനിറ്റ് വയ്ക്കുക. സവാള വഴറ്റി അതിലേക്കു മുളകുപൊടി, മല്ലിപൊടി, കുരുമുളക് പൊടി ഇട്ടു ഇളക്കി ചിക്കനിലേക്ക് ഇട്ടുകൊടുക്കാം. ആവശ്യത്തിന് വെള്ളവും ഒഴിച്ച് അടുപ്പിൽ വച്ചു 20 മിനിറ്റ് വേവിച്ചെടുക്കാം. നല്ല രുചികരമായ ചിക്കൻ കറി റെഡി. ഈ ക്രിസ്മസ് കാലത്ത് രുചികരമായ നല്ലൊരു വിഭവമാണ് പിടിയും ചിക്കനും.
Christmas 2024 : ഈ ക്രിസ്മസിന് നാടൻ രുചിയിൽ കിടിലൻ താറാവ് കറി ഉണ്ടാക്കിയാലോ?