രുചികളുടെയും ഭക്ഷണത്തിന്റെയും കൂടി ആഘോഷമാണല്ലോ ക്രിസ്തുമസ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ക്രിസ്തുമസ് വിഭവങ്ങള്‍. ഇന്ന് ഷേഖാ ഹാഷിം തയ്യാറാക്കിയ പാചകക്കുറിപ്പ്.
ക്രിസ്തുമസ് ദിനത്തില്‍ പ്രഭാതഭക്ഷണമായി കള്ളപ്പം തയ്യാറാക്കിയാലോ? അതും കള്ള് ചേര്‍ക്കാതെ കിടിലന്‍ രുചിയിൽ കള്ളപ്പം തയാറാക്കി എടുക്കാം.
വേണ്ട ചേരുവകൾ
undefined
പച്ചരി - 2 കപ്പ്
ചിരകിയ തേങ്ങ - 1 കപ്പ്
ചെറിയുള്ളി - 5 എണ്ണം
ചെറിയ ജീരകം - 1/2 ടീസ്പൂണ്‍
പഞ്ചസാര - 3 ടേബിള്‍സ്പൂണ്‍
യീസ്റ്റ് - 1/4 ടീസ്പൂണ്‍
തേങ്ങാ വെള്ളം - ഒരു തേങ്ങയുടെ
ചോറ് - 1 കപ്പ്
വെള്ളം - 1 കപ്പ്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
യീസ്റ്റും തേങ്ങാവെള്ളവും കൂടെ മിക്സ് ചെയ്ത് ഒരു രാത്രി ഫ്രിഡ്ജിൽ വെക്കുക. പച്ചരി 8 മണിക്കൂർ വെള്ളത്തിൽ കുതിരാനിടുക. ഇനി ഇത് നന്നായി കഴുകി മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. കൂടെ യീസ്റ്റ് മിക്സും ബാക്കിയുള്ള ചേരുവകളും കൂടി ചേർത്തു നന്നായി തരികളില്ലാതെ അരച്ചെടുത്ത് ഓവർനൈറ്റ് ഫെർമെന്റ് ചെയ്യാൻ വെക്കുക. അല്ലെങ്കിൽ ചൂടു വെള്ളത്തിന്റെ മുകളിൽ പാത്രം മുട്ടാതെ വെച്ച് 3 മണിക്കൂറ് കൊണ്ട് പുളിപ്പിച്ച് എടുക്കാം. ഇത് ചൂടായ അപ്പ ചട്ടിയിലേക്ക് ഒഴിച്ച് ദോശ പോലെ അടച്ച് വെച്ച് ചുട്ടെടുക്കാം. ഇതോടെ രുചികരമായ കള്ളപ്പം റെഡി.
Also read: ക്രിസ്തുമസിന് ഗോതമ്പു പൊടി കൊണ്ടൊരു ഹെൽത്തി പ്ലം കേക്ക് തയ്യാറാക്കാം; റെസിപ്പി