രുചികളുടെയും ഭക്ഷണത്തിന്‍റെയും കൂടി ആഘോഷമാണല്ലോ ക്രിസ്തുമസ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ക്രിസ്തുമസ് വിഭവങ്ങള്‍. ഇന്ന് ഷീന സുഭാഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
ഈ ക്രിസ്തുമസിന് നല്ല രുചിയോടെ എളുപ്പത്തിൽ തയാറാക്കാവുന്ന ചിക്കൻ സ്റ്റ്യൂ പരിചയപ്പെട്ടാലോ?
വേണ്ട ചേരുവകൾ
undefined
ചിക്കൻ -1/2 കിലോഗ്രാം
വെളിച്ചെണ്ണ -2 ടേബിൾസ്പൂൺ
പട്ട - 2 എണ്ണം
ഗ്രാമ്പൂ -4 എണ്ണം
ഏലയ്ക്ക -4 എണ്ണം
ബേ ലീഫ് -1 എണ്ണം
ഇഞ്ചി - ചെറിയ കക്ഷണം
വെളുത്തുള്ളി -5 അല്ലി
പച്ചമുളക് - ആവശ്യത്തിന്
സവാള -1 എണ്ണം
ക്യാരറ്റ് - 1
ഉരുളകിഴങ്ങ് -1
കുരുമുളക് പൊടി - ആവശ്യത്തിന്
ഗരംമസാല - 1/2 ടീസ്പൂൺ
തേങ്ങ പാൽ (ഒന്നാം പാൽ) - 3/4 കപ്പ്
രണ്ടാം പാൽ - 1കപ്പ്
കശുവണ്ടി -10 എണ്ണം
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാകുമ്പോൾ പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, ബേ ലീഫ്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള എല്ലാം ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. അതിനുശേഷം ക്യാരറ്റ്, ഉരുളകിഴങ്ങ്, ചിക്കൻ എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി എ ടുക്കുക. ഇനി അതിലേക്ക് ഉപ്പ്, കുരുമുളക്, ഗരംമസാല എന്നിവ കൂടി ചേർത്ത് നല്ലതുപോലെ വഴറ്റുക. അതിനുശേഷം രണ്ടാം പാൽ ചേർത്ത് വേവിച്ചെടുക്കുക. വെന്തുവരുമ്പോൾ കശുവണ്ടി അരച്ചത് ചേർത്ത് കൊടുക്കുക. ഇനി നന്നായി കുറുകി വരുമ്പോൾ ഒന്നാം പാൽ കൂടി ചേർത്ത് സ്റ്റൗ ഓഫ് ചെയ്യുക. ഇതോടെ ചിക്കൻ സ്റ്റ്യൂ റെഡി.
Also read: ക്രിസ്തുമസിന് കിടിലന്‍ ബീഫ് റോസ്റ്റ് തയ്യാറാക്കിയാലോ? റെസിപ്പി