ചിയ സീഡ്സും ഫ്ളാക്സ് സീഡ്സും, രണ്ടും ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാല്‍ ഇവ തമ്മില്‍ താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഏതാണ് നല്ലത് എന്നെങ്ങനെ അറിയാം?
ആരോഗ്യത്തിന്‍റെ അടിസ്ഥാനം തന്നെ ഏറ്റവും നല്ല ഭക്ഷണരീതി ആണെന്ന് പറയാം. അത്രമാത്രം പ്രധാനമാണ് നമുക്ക് ഭക്ഷണം എന്നത്. ഇത്തരത്തില്‍ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നവരെല്ലാം തന്നെ പതിവായി ഡയറ്റിലുള്‍പ്പെടുത്തുന്ന വിഭവമാണ് ഡീഡ്സ്.
വിവിധ തരം സീഡ്സ് ഇങ്ങനെ കഴിക്കുന്നവരുണ്ട്. ഇക്കൂട്ടത്തിലുള്‍പ്പെടുന്നതാണ് ചിയ സീഡ്സും ഫ്ളാക്സ് സീഡ്സും. രണ്ടും ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാല്‍ ഇവ തമ്മില്‍ താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഏതാണ് നല്ലത് എന്നെങ്ങനെ അറിയാം?
undefined
പോഷകങ്ങള്‍...
മുകളില്‍ സൂചിപ്പിച്ചത് പോലെ രണ്ട് സീഡ്സിലും ആവശ്യത്തിന് പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. രണ്ടും പ്രോട്ടീനിന്‍റെ നല്ല സ്രോതസുകളാണ്. അതുപോലെ തന്നെ ഒമേഗ 3 ഫാറ്റി ആസിഡ്സിന്‍റെയും. ചിയ സീഡ്സിലാണെങ്കില്‍ കലോറി കുറവാണ് ഫൈബര്‍ അല്‍പം കൂടുതലായിരിക്കും. ചിയ സീഡ്സില്‍ കാത്സ്യവും അയേണും ഫോസ്ഫറലുമെല്ലാം അല്‍പം കൂടുതലായിരിക്കും.
ഫ്ളാക്സ് സീഡ്സ് ആന്‍റി-ഓക്സിഡന്‍റുകളാലാണ് സമ്പന്നമായിട്ടുള്ളത്. ഇത് നമ്മളെ പല ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും സുരക്ഷിതരാക്കും. കോപ്പര്‍, പൊട്ടാസ്യം എന്നീ ധാതുക്കള്‍ ഫ്ലാക്സ് സീഡ്സില്‍ കൂടുതലാണ്.
ആരോഗ്യഗുണങ്ങള്‍...
നമ്മുടെ ദഹനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് രണ്ട് വിത്തുകളും ഉപകാരപ്പെടുന്നു. ഇവയിലുള്ള ഫൈബറാണ് ഇതിന് സഹായകമാകുന്നത്. മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങള്‍ ഇതോടെ പരിഹരിക്കാൻ സാധിക്കുന്നു.
ചിയ സീഡ്സും ഫ്ലാക്സ് സീഡ്സും ഒരുപോലെ രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കാൻ നമ്മെ സഹായിക്കുന്നു. അതിനാല്‍ പ്രമേഹമുള്ളവര്‍ക്ക് ഇവ ഏറെ നല്ലതാണ്.
ഹൃദയാരോഗ്യത്തിനും ചിയ സീഡ്സും ഫ്ലാക്സ് സീഡ്സും ഏറെ നല്ലതാണ്. ഇവയിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ്സ് ആണ് ഇതിന് സഹായകമാകുന്നത്. ബിപി, കൊളസ്ട്രോള്‍ എന്നിങ്ങനെ ഹൃദയത്തെ ഭീഷണിപ്പെടുത്തുന്ന പല അവസ്ഥകളെയും നിയന്ത്രിക്കുന്നതിനും ഇവ സഹായകം തന്നെ.
ഏതാണ് നല്ലത്?
സത്യത്തില്‍ ചിയ സീഡ്സ്- ഫ്ലാക്സ് സീഡ്സ്, എന്നിവയില്‍ ഏതാണ് നല്ലത് എന്ന ചോദ്യത്തോടെയാണ് നാം തുടങ്ങിയത്. ഈ ചോദ്യത്തിന് ഒരുത്തരം പറയുക എളുപ്പമല്ലെന്നതാണ് സത്യം. കാരണം രണ്ടും അത്രമാത്രം നല്ലത്. ഫൈബര്‍, ധാതുക്കള്‍ എന്നിവ കൂടുതലുള്ളത് ചിയ സീഡ്സിലാണ്. അതേസമയം ബിപി, കൊളസ്ട്രോള്‍ നിയന്ത്രണത്തിന് കൂടി സഹായകമാകുക, ഫ്ലാക്സ് സീഡ്സ് ആണ്.
ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ഏതാണ് നല്ലത് എന്നത് പറയുക സാധ്യമല്ല. ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഇവ മാറി മാറി ഉപയോഗിക്കാം.
Also Read:- തക്കാളി ജ്യൂസ് കഴിക്കാറുണ്ടോ? ; അറിയൂ തക്കാളി ജ്യൂസിന്‍റെ ഗുണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-