മുഖക്കുരു, കരുവാളിപ്പ്, ചുളിവുകള്‍, പാടുകള്‍ തുടങ്ങി പല വിധം പ്രശ്നങ്ങളാണ് ചര്‍മ്മത്തെ ബാധിക്കുന്നത്. ചര്‍മ്മത്തെ സംരക്ഷിക്കാനായി ആരോഗ്യകരമായ ഭക്ഷണക്രം പ്രധാനമാണ്.
ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവും. മുഖക്കുരു, കരുവാളിപ്പ്, ചുളിവുകള്‍, പാടുകള്‍ തുടങ്ങി പല വിധം പ്രശ്നങ്ങളാണ് ചര്‍മ്മത്തെ ബാധിക്കുന്നത്. ചര്‍മ്മത്തെ സംരക്ഷിക്കാനായി ആരോഗ്യകരമായ ഭക്ഷണക്രം പ്രധാനമാണ്. അതോടൊപ്പം വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളുണ്ട്. അത്തരമൊരു കിടിലന്‍ ഫേസ് പാക്കിനെ കുറിച്ചാണിനി പറയുന്നത്. ചിയ വിത്തുകളും തേനും കൊണ്ടുള്ള ഫേസ് പാക്കാണിത്.
ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ്. തെക്കേ അമേരിക്കൻ രാജ്യങ്ങളിലും മെക്സിക്കോയിലും കാണപ്പെടുന്ന സിൽവിയ ഹിസ്പാനിക്ക എന്ന ചെടിയുടെ വിത്തുകളാണ് ഇത്. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം വിറ്റാമിനുകളുടെയും ആന്‍റി ഓക്സിഡന്‍റുകളുടെയും പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ഈ കുഞ്ഞൻ വിത്ത്. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്. ഹൃദയാരോഗ്യത്തിനും ഇവ ഏറെ നല്ലതാണ്. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവ അടങ്ങിയ ചിയ സീഡ് വെള്ളം ദഹനത്തിനും മികച്ചതാണ്. ഫൈബര്‍ അടങ്ങിയ ഇവ വയര്‍ നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
undefined
ചര്‍മ്മ സംരക്ഷണത്തിനും ചിയ വിത്തുകള്‍ ഗുണം ചെയ്യും. ചര്‍മ്മത്തിലെ പാടുകളെയും ചുളിവുകളെയും തടയാനും ചര്‍മ്മം തിളങ്ങാനും ഇവ സഹായിക്കും. തേനും ചര്‍മ്മ സംരക്ഷണത്തിനായി പണ്ടു മുതലേ ഉപയോഗിക്കുന്ന ഒന്നാണ്. തേനിൽ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയൽ ഗുണങ്ങളും ആന്‍റി ഓക്‌സിഡന്‍റുകളും ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കും. കറുത്തപാടുകൾ, മുഖക്കുരു എന്നിവ അകറ്റാനും ചര്‍മ്മം മൃദുലവും സുന്ദരവുമാകാനും മുഖം തിളങ്ങാനും തേന്‍ സഹായിക്കും. പ്രകൃതിദത്തമായതിനാൽ തേന്‍ മുഖത്ത് പുരട്ടുന്നതുകൊണ്ട് യാതൊരു പാർശ്വഫലങ്ങളുമുണ്ടാകില്ല.
ഈ പാക്ക് തയ്യാറാക്കാനായി ആദ്യം ഒരു ടേബിള്‍ സ്പൂണ്‍ ചിയ വിത്തുകള്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ ഇട്ടുവയ്ക്കുക. 15- 20 മിനിറ്റിന് ശേഷം ഈ മിശ്രിതത്തിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒന്നോ രണ്ടോ വെള്ളിച്ചെണ്ണയോ ഒലീവ് ഓയിലോ (വേണമെങ്കില്‍) കൂടി ചേര്‍ക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടു തവണ വരെ ചെയ്യുന്നത് ചര്‍മ്മത്തില്‍ മാറ്റം ഉണ്ടാക്കാന്‍ സഹായിച്ചേക്കാം.
Also read: ചോളം കഴിക്കുന്നത് കൊണ്ടു എന്തെങ്കിലും ഗുണമുണ്ടോ? അറിയാം ഇക്കാര്യങ്ങള്‍...