ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും മറ്റു പലതിനും ചിയ വിത്തുകൾ സഹായിക്കുന്നു. ഡിറ്റോക്സ് ചിയ വിത്ത് പാനീയം ഭാരം വളരെ എളുപ്പത്തിൽ ഭാരം കുറയ്ക്കാൻ സഹായിക്കും.
പലരും ചിയ സീഡിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് അധികം ആർക്കും അറിയില്ല.ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ് ചിയ സീഡ്. ഇത് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്താണോ എന്ന സംശയം പലർക്കുമുണ്ട്. എന്നാൽ, ഇത് അതല്ല. ചെറിയ രൂപസാദൃശ്യമുണ്ടെങ്കിലും രണ്ടു രണ്ടാണ്.
ചിയ സീഡ്‌സ് തെക്കേ അമേരിക്കൻ ഉൽപന്നമാണ്. ഇത് നാരുകളാലും പ്രോട്ടീനുകളാലും പല തരം വൈറ്റമിനുകളാലുമെല്ലാം സമ്പുഷ്ടമാണ്. ഇത് ദിവസവും ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഉത്തമമായ ഭക്ഷണ വസ്തുവാണിത്. ഇത് ഫൈബർ, പ്രോട്ടീൻ സമ്പുഷ്ടമായതാണ് ഒരു കാര്യം. നാരുകൾ അടങ്ങിയ ഭക്ഷണ വസ്തുക്കൾ വിശപ്പ് കുറയ്ക്കും. ദഹനം മെച്ചപ്പെടുത്തും.
കറുപ്പും വെളുപ്പുമുള്ള ചിയ വിത്തുകൾ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളാലും സമ്പുഷ്ടമാണ്. അവയ്ക്ക് ചൂടിനെ തോൽപ്പിക്കാനുള്ള കഴിവുണ്ട്. ധാതുക്കൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, അവശ്യ ഘടകങ്ങൾ എന്നിവ അടങ്ങിയതിനാൽ ചിയ വിത്തുകൾ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
ചിയ വിത്തുകൾക്ക് പ്രമേഹത്തെ ചികിത്സിക്കാനും അകാല വാർദ്ധക്യം തടയാനും സെർവിക്കൽ, സ്തനാർബുദങ്ങൾ എന്നിവ ചെറുക്കാനുള്ള കഴിവുണ്ടെന്നും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും മറ്റു പലതിനും ചിയ വിത്തുകൾ സഹായിക്കുന്നു. ഡിറ്റോക്സ് ചിയ വിത്ത് പാനീയം ഭാരം വളരെ എളുപ്പത്തിൽ ഭാരം കുറയ്ക്കാൻ സഹായിക്കും.
ചിയ വിത്ത് പാനീയം തയ്യാറാക്കാൻ പ്രധാനമായി നാല് ചേരുവകളാണ് വേണ്ടത്. നാരങ്ങ , പുതിനയില, വെള്ളം, തേൻ, ചിയ വിത്തുകൾ എന്നിവയാണ്. ചിയ വിത്തുകൾ 10 മിനിറ്റ് ചെറുചൂടുള്ള വെള്ളത്തിൽ മുക്കിവയ്ക്കുക. ഒരു മിക്സറിൽ, നാരങ്ങ നീര്, പുതിനയില, വെള്ളം, തേൻ എന്നിവ ചേർത്ത് യോജിപ്പിക്കുക. ശേഷം കുതിർത്ത ചിയ വിത്തുകളുമായി പാനീയം കലർത്തി ഫ്രിഡ്ജിൽ സൂക്ഷിക്കുക. തണുപ്പിച്ച് ശേഷം കുടിക്കുക.
കാൻസർ രോഗികൾ ചികിത്സയ്ക്ക് ശേഷം ആഹാരത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?