മുപ്പതിന് ശേഷം വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ വരുത്തേണ്ട മാറ്റങ്ങൾ...

By Web Team  |  First Published Oct 22, 2023, 6:50 PM IST

മുപ്പത് കഴിഞ്ഞവര്‍ ഡയറ്റ് നോക്കുമ്പോള്‍ ശാരീരികാരോഗ്യം കൂടി കണക്കിലെടുക്കണം. പ്രായമായി തുടങ്ങുമ്പോൾ മെറ്റബോളിസത്തിൽ നേരിയ കുറവുണ്ടാകുകയും നിങ്ങളുടെ അസ്ഥികൾ ദുർബലമാവാൻ തുടങ്ങുകയും ചെയ്യുന്നു. അതിനാൽ, നിങ്ങളുടെ ശരീരത്തെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.


വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങൾ എല്ലാവരിലും ഒരുപോലെ ഫലപ്രദമാകണമെന്നില്ല. ശരീരഭാരം കുറയ്ക്കുക എന്നത് പൊതുവെ ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാൽ പ്രായം കൂടുന്തോറും അത് കൂടുതൽ ബുദ്ധിമുട്ടാകുകയും ചെയ്യും. പ്രത്യേകിച്ച്, മുപ്പത് കഴിഞ്ഞവര്‍ ഡയറ്റ് നോക്കുമ്പോള്‍ ശാരീരികാരോഗ്യം കൂടി കണക്കിലെടുക്കണം. പ്രായമായി തുടങ്ങുമ്പോൾ മെറ്റബോളിസത്തിൽ നേരിയ കുറവുണ്ടാകുകയും നിങ്ങളുടെ അസ്ഥികൾ ദുർബലമാവാൻ തുടങ്ങുകയും ചെയ്യുന്നു. അതിനാൽ, നിങ്ങളുടെ ശരീരത്തെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

30 വയസിന്  ശേഷം  വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണക്രമത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

Latest Videos

undefined

ഒന്ന്... 

30 വയസിന് ശേഷം വണ്ണം കുറയ്ക്കാന്‍‌ ആഗ്രഹിക്കുന്നവര്‍ കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍‌പ്പെടുത്തണം. കാത്സ്യം സാധാരണയായി അസ്ഥികളുടെ സാന്ദ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ സ്ത്രീകളിൽ കാത്സ്യത്തിന്‍റെ കുറവുള്ള ഭക്ഷണക്രമം ഉയർന്ന ശരീരഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തില്‍ പ്രസിദ്ധീകരിച്ച ഒരു ജേണലിൽ പറയുന്നത്. മെറ്റബോളിസം വർധിപ്പിക്കാനും കാത്സ്യം സഹായിക്കും.അതിനാൽ, വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇത് നിങ്ങളുടെ ഭാരം കുറയ്ക്കാനുളള ശ്രമത്തിന് ഊർജം പകരാനും നിങ്ങളുടെ എല്ലുകളെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും.

രണ്ട്... 

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍‌ കഴിക്കേണ്ടതും പ്രധാനമാണ്. പ്രായമാകുമ്പോൾ, നമ്മുടെ മെറ്റബോളിസം സ്വാഭാവികമായും മന്ദഗതിയിലാകുന്നു, ഇത് നമ്മുടെ ദഹനത്തെ നേരിട്ട് ബാധിക്കുന്നു. അതിനാല്‍ നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവ പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും.  നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്  ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

മൂന്ന്... 

സംസ്‌കരിച്ച ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക. അവ നിങ്ങളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുകയും അമിതവണ്ണത്തിലേക്ക് നയിക്കുകയും ചെയ്യും. അതിനാല്‍ ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. 

നാല്... 

ജങ്ക് ഫുഡിന് പകരം ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക. പോഷകങ്ങളുടെ കലവറയായ ഇവ വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

അഞ്ച്...

വറുത്തതും പൊരിച്ചതുമായ ഭക്ഷണവും മധുരം ധാരാളം അടങ്ങിയ ഭക്ഷണവും കഴിവതും കുറയ്ക്കാന്‍ ശ്രദ്ധിക്കണം. 

ആറ്... 

വെള്ളം ധാരാളം കുടിക്കുക. വെള്ളം  കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാന്‍ സാധിക്കും. വെള്ളം കുടിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ഏഴ്... 

 മദ്യപാനവും ഒഴിവാക്കുക. കാരണം മദ്യപാനം വണ്ണം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമത്തെ തടയും. അമിതമായി മദ്യം കഴിക്കുന്നത് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുടെ സാധ്യതയെ കൂട്ടുകയും ചെയ്യാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: സള്‍ഫര്‍ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാം...

youtubevideo

click me!