ഇതാണ് ചായ ഐസ്‌ക്രീം! ഇനിയെങ്കിലും വെറുതെ വിട്ടുകൂടെയെന്ന് സോഷ്യല്‍ മീഡിയ

By Web Team  |  First Published Nov 8, 2022, 9:30 AM IST

ഐസ്ക്രീമില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണങ്ങളും നടന്നിട്ടുണ്ട്. കെച്ചപ്പ് ഐസ്ക്രീം,  റാസ്ബെറി ഐസ്ക്രീം മാഗി, ഇഡ്ഡലി ഐസ്ക്രീം, മല്ലിയില ഐസ്ക്രീം, വെളുത്തുള്ളി ഐസ്ക്രീം, സ്വര്‍ണ്ണം തൂവിയ ഐസ്ക്രീം, ഇലയിൽ വിളമ്പുന്ന ഐസ്ക്രീം തുടങ്ങിയവയുടെ വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു.


വഴിയോര കച്ചവടത്തില്‍ കുറച്ചു നാളുകളായി നടക്കുന്ന ഒരു പ്രധാന പരിപാടിയാണ് ചേര്‍ച്ചയില്ലാത്ത ഭക്ഷണങ്ങളെ തമ്മില്‍ ചേര്‍ക്കുന്നത്. അത്തരം പല വിചിത്രമായ പരീക്ഷണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വലിയ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാവുകയും ചെയ്തു. 

ഐസ്ക്രീമില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണങ്ങളും നടന്നിട്ടുണ്ട്. കെച്ചപ്പ് ഐസ്ക്രീം,  റാസ്ബെറി ഐസ്ക്രീം മാഗി, ഇഡ്ഡലി ഐസ്ക്രീം, മല്ലിയില ഐസ്ക്രീം, വെളുത്തുള്ളി ഐസ്ക്രീം, സ്വര്‍ണ്ണം തൂവിയ ഐസ്ക്രീം, ഇലയിൽ വിളമ്പുന്ന ഐസ്ക്രീം തുടങ്ങിയവയുടെ വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു.  ജപ്പാനില്‍ നിന്നുള്ള 'മാച്ച' ഐസ്‌ക്രീമിന്‍റെ വീഡിയോ ആണ് ഏറ്റവും ഒടുവില്‍ പ്രചരിച്ചത്. ഇപ്പോഴിതാ സമാനമായ ഒരു ഐസ്ക്രീം വീഡിയോ ആണ്  സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

Latest Videos

ഇവിടെ ഐസ്ക്രീമിനൊപ്പം ചേര്‍ക്കുന്നത് നമ്മുടെയൊക്കെ പ്രിയപ്പെട്ട ചായ ആണ്. ചായയുടെ രുചിയുള്ള ഐസ്ക്രീം റോള്‍ ആണ് ഇവിടത്തെ ഐറ്റം.  ഐസ് പാനിലേയ്ക്ക് ചൂട് ചായ ഒഴിച്ച് പാലും ചോക്ലേറ്റ് സിറപ്പും ചേര്‍ത്താണ് ഈ വിഭവം തയ്യാറാക്കിയത്. ശേഷം സാധാരാണ ഐസ്ക്രീം റോള്‍ തയ്യാറാക്കുന്നതു പോലെ തന്നെ ഇത് പരത്തി മുറിച്ച് ഓരോ റോളുകളാക്കി പ്ലേറ്റുകളില്‍ നിരത്തും. ശേഷം കുറച്ചു കൂടി ചോക്ലേറ്റ് സിറപ്പ് ഒഴിക്കുന്നതോടെ സംഗതി റെഡിയാവുകയാണ്. 

ചായ ഐസ്ക്രീമിന്‍റെ വീഡിയോ ഫേസ്ബുക്കിലൂടെ ആണ് പ്രചരിക്കുന്നത്. 855കെ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. 17,000 പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും 6000 പേര്‍ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. രണ്ട് നല്ല ഭക്ഷണങ്ങളെ നശിപ്പിച്ചു എന്നാണ് ഐസ്ക്രീം പ്രേമികളും ചായ പ്രേമികളും പറയുന്നത്. ഇനിയെങ്കിലും ഐസ്ക്രീമിനെ വെറുതെ വിട്ടുകൂടെയെന്നും ചിലര്‍ ചോദിക്കുന്നു. 

 

Also Read: 'ഇവ നിങ്ങളുടെ വായില്‍ കപ്പലോടിക്കും'; പ്രാതല്‍ പരിചയപ്പെടുത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

click me!