ബേക്കറിയില്‍ നിന്നും വാങ്ങുന്ന ഈ ഭക്ഷണങ്ങള്‍ ക്യാൻസറിന് കാരണമാകും...

By Web Team  |  First Published Apr 4, 2024, 12:22 PM IST

പുതിയ ഭക്ഷണ വിഭവങ്ങൾ പരീക്ഷിക്കുകയും, ജങ്ക് ഫുഡ് പ്രിയരാകുകയും ചെയ്യുന്ന പ്രവണത വളരുമ്പോൾ, യുവാക്കളുടെ ഭക്ഷണ നിലവാരം മോശമാവുകയാണ്.


ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിലൂടെ മാരക രോഗങ്ങളിലൊന്നായ ക്യാൻസറിനെ തടയാൻ കഴിയും. പുതിയ ഭക്ഷണ വിഭവങ്ങൾ പരീക്ഷിക്കുകയും, ജങ്ക് ഫുഡ് പ്രിയരാകുകയും ചെയ്യുന്ന പ്രവണത വളരുമ്പോൾ, യുവാക്കളുടെ ഭക്ഷണ നിലവാരം മോശമാവുകയാണ്. അത്തരം ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാൻസർ സാധ്യതയെ കൂട്ടിയേക്കാം. ഇത്തരത്തില്‍ ക്യാൻസര്‍ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

Latest Videos

undefined

ബേക്കറിയില്‍ നിന്നും വാങ്ങുന്ന കുക്കീസ്, ചിപ്സ്,  പഫ്സ്,  ബർഗറുകൾ, പിസ, ക്രീം ചീസ്, ചോക്ലേറ്റ്, മധുരമുള്ള പാനീയങ്ങൾ തുടങ്ങിയവ പതിവായി കഴിക്കുന്നത്  ക്യാൻസർ സാധ്യതയെ കൂട്ടിയേക്കാം. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ അമിതമായി കഴിക്കരുത്. 

രണ്ട്... 

സംസ്‌കരിച്ച മാംസം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹോട്ട് ഡോഗ്സ്, സാന്‍ഡ്‌വിച്ച്,  ഫ്രൈഡ് ചിക്കൻ, പഫ്സ്, ബര്‍ഗര്‍ തുടങ്ങിയ ശീതീകരിച്ച് സൂക്ഷിക്കുന്ന പാക്കറ്റിലുള്ള സംസ്‌ക്കരിച്ച മാംസവും, ഇറച്ചിയുള്ള ഭക്ഷണങ്ങള്‍ പതിവാക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം. പ്രോസസ്സ് ചെയ്ത മാംസം കൂടുതൽ കാലം ഫ്രഷ് ആയി നിലനിർത്താൻ നൈട്രേറ്റുകളും നൈട്രൈറ്റുകളും ചേർക്കുന്നു. നൈട്രേറ്റുകളും നൈട്രൈറ്റുകളും കഴിക്കുമ്പോൾ, ആമാശയത്തിലെ കോശങ്ങളെ ദോഷകരമായി ബാധിക്കുകയും, ഇത് വൻകുടൽ, വയറ്റിലെ അർബുദം തുടങ്ങിയ സാധ്യതകളെ കൂട്ടുകയും ചെയ്യും. 

മൂന്ന്... 

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ മറ്റ് ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചിലപ്പോള്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. കാരണം ഇവയില്‍ പൂരിത കൊഴുപ്പുകളും മറ്റും അടങ്ങിയിട്ടുണ്ട്. 

നാല്...  

സോഡ, ഫ്രൂട്ട് ജ്യൂസുകൾ, എനർജി ഡ്രിങ്കുകൾ തുടങ്ങിയ  അധിക പഞ്ചസാര അടങ്ങിയ പാനീയങ്ങളും ചില ക്യാന്‍സര്‍ സാധ്യതകളെ കൂട്ടാം.  

അഞ്ച്... 

അമിത മദ്യപാനവും ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം. അതിനാല്‍ മദ്യപാനം പരമാവധി ഒഴിവാക്കുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഈ അഞ്ച് ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി, കരളിനെ സംരക്ഷിക്കാം...

youtubevideo

click me!