മിഠായി കഴിച്ച് അഭിപ്രായം പറഞ്ഞാല്‍ മതി; ശമ്പളം റെഡി

By Web Team  |  First Published Jan 26, 2021, 11:24 PM IST

ഒരു മണിക്കൂര്‍ തൊട്ട് എട്ട് മണിക്കൂര്‍ വരെയുള്ള ജോലി തെരഞ്ഞെടുക്കാം. ഇതിന് നല്ല ശമ്പളവും കമ്പനി നല്‍കും. യോഗ്യതയായി ആകെ വേണ്ടത് അല്‍പം മധുരഭ്രം. പിന്നെ ഫുഡ് അലര്‍ജി പാടില്ല. ഇത് തെളിയിക്കുന്ന സാക്ഷ്യപത്രവും കമ്പനിക്ക് നല്‍കണം


മധുരമിഷ്ടമില്ലാത്ത ആളുകള്‍ വളരെ കുറവായിരിക്കും. മിഠായികളോ ചോക്ലേറ്റോ കേക്കോ ഐസ്‌ക്രീമോ പലഹാരങ്ങളോ അങ്ങനെ ഏതെങ്കിലും തരത്തില്‍ മധുരത്തെ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. 

എന്നാല്‍ മധുരം അധികമായാല്‍ അത് പല തരം ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും നമുക്കറിയാം. അത് മാത്രമല്ല കാര്യം, മധുരവിഭവങ്ങള്‍ പ്രിയമാണെന്നോര്‍ത്ത് എപ്പോഴും കഴിക്കണമെങ്കില്‍ വില കൊടുത്ത് വാങ്ങുകയും വേണമല്ലോ! 

Latest Videos

പക്ഷേ, 'ഫ്രീ' ആയി ഇഷ്ടമുള്ളത്രയും മിഠായി കിട്ടുമെങ്കിലോ. മിഠായി കിട്ടുമെന്ന് മാത്രമല്ല, അത് രുചിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നതിന് മാസശമ്പളവും തരാമെന്നായാലോ! അതെ, തമാശയല്ല, ഇങ്ങനെയൊരു തസ്തികയുണ്ട്. 

'കാന്‍ഡി ഫണ്‍ഹൗസ്' എന്നൊരു കനേഡിയന്‍ കമ്പനി ഈ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരിക്കുകയാണിപ്പോള്‍. 'കാന്‍ഡിയോളജിസ്റ്റ്' എന്നാണ് ഔദ്യോഗികമായി ഈ തസ്‌കതയില്‍ വരുന്നവരെ വിളിക്കുന്നതത്രേ. വെറുതെയിരുന്ന് കമ്പനിയുടെ മധുരമിഠായികളും മറ്റും രുചിച്ച് അതിന്റെ അഭിപ്രായം രേഖപ്പെടുത്തിനല്‍കിയാല്‍ മാത്രം മതി. 

ഒരു മണിക്കൂര്‍ തൊട്ട് എട്ട് മണിക്കൂര്‍ വരെയുള്ള ജോലി തെരഞ്ഞെടുക്കാം. ഇതിന് നല്ല ശമ്പളവും കമ്പനി നല്‍കും. യോഗ്യതയായി ആകെ വേണ്ടത് അല്‍പം മധുരഭ്രം. പിന്നെ ഫുഡ് അലര്‍ജി പാടില്ല. ഇത് തെളിയിക്കുന്ന സാക്ഷ്യപത്രവും കമ്പനിക്ക് നല്‍കണം. 

കമ്പനി നല്‍കിയ രസകരമായ പരസ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇത്രയും സുഖകരമായതും ആസ്വാദ്യകരമായതുമായൊരു ജോലി ഇനി കിട്ടാനില്ലെന്ന തരത്തിലാണ് അഭിപ്രായങ്ങള്‍. എന്നാല്‍ വിചാരിക്കുന്നത് പോലെ അത്ര 'സിമ്പിള്‍' അല്ല കാര്യങ്ങളെന്നും എപ്പോഴും മധുരം കഴിച്ചാല്‍ അത് ആസ്വദിക്കാനാകില്ലെന്ന് മാത്രമല്ല, ആരോഗ്യം അവതാളത്തിലാകുമെന്നും വാദിക്കുന്നവരുമുണ്ട്. ഏതായാലും 'കാന്‍ഡിയോളജിസ്റ്റ്' പോസ്റ്റിലേക്ക് ഇതിനോടകം തന്നെ ധാരാളം പേര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടാകുമെന്നാണ് പലരും സൂചിപ്പിക്കുന്നത്. 

Also Read:- പ്രമേഹ രോഗികള്‍ക്ക് കുടിക്കാം ഈ സ്പെഷ്യല്‍ ചായ!...

click me!