പ്രമേഹമുള്ളവർക്ക് ഉണക്കമുന്തിരി കഴിക്കാമോ?

By Web Team  |  First Published Nov 1, 2023, 10:04 AM IST

ഉണക്കമുന്തിരിയിൽ കാണപ്പെടുന്ന ഫിനോളിക് രാസവസ്തുക്കൾ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഹൃദയ സംബന്ധമായ തകരാറുകളുടെ സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം. ഉണക്കമുന്തിരിയിലെ നാരുകൾ ആരോഗ്യകരമായ ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം അകറ്റുകയും ചെയ്യും. 


മാറിയ ജീവിത ശൈലിയും ആഹാരക്രമവും കാരണം പ്രമേഹം ഏത് പ്രായക്കാർക്കും വരുന്ന രോ​ഗാ വസ്ഥയാണ്. പ്രമേഹരോ​ഗികൾക്ക് ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്നതിനെ കുറിച്ച് നിരവധി സംശയങ്ങളുണ്ടാകും. പ്രമേഹരോഗികൾക്ക് കഴിക്കാവുന്നതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങളെക്കുറിച്ച് ധാരാളം മിഥ്യാധാരണകളുണ്ട്. പഞ്ചസാര ഉള്ളതെല്ലാം പഴങ്ങൾ പോലും ഒഴിവാക്കണം എന്ന് പലരും കരുതുന്നു. 

പ്രമേഹരോ​ഗികൾക്ക് ഉണക്കമുന്തിരി കഴിക്കാമോ?. പ്രമേഹമുള്ളവർ ഉണക്ക മുന്തിരി കഴിക്കുമ്പോൾ അളവിൽ പ്രത്യേക ശ്രദ്ധ വേണം. ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ളതിനാൽ ഉണക്കമുന്തിരി രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർധിപ്പിക്കും. സമീകൃതാഹാരത്തിന്റെ ഭാഗമായി, പ്രമേഹരോഗികൾ ഉണക്കമുന്തിരി മിതമായ അളവിൽ കഴിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കുകയും വേണമെന്ന് വിദ​ഗ്ധർ പറയുന്നു. 

ഉണക്കമുന്തിരിയുടെ ആരോ​ഗ്യ​ഗുണങ്ങൾ...

Latest Videos

undefined

ഉണക്കമുന്തിരിയിൽ കാണപ്പെടുന്ന ഫിനോളിക് രാസവസ്തുക്കൾ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഹൃദയ സംബന്ധമായ തകരാറുകളുടെ സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം. ഉണക്കമുന്തിരിയിലെ നാരുകൾ ആരോഗ്യകരമായ ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം അകറ്റുകയും ചെയ്യും. ഉണക്കമുന്തിരിയിലെ നാരുകൾ ആരോഗ്യകരമായ ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം അകറ്റുകയും ചെയ്യും.

ഭക്ഷണത്തിലെ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ (പൊട്ടാസ്യം, ഇരുമ്പ്), ആന്റിഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്നു. ഉണക്കമുന്തിരിയിൽ അയൺ, കോപ്പർ, ബി കോംപ്ലക്സ് വൈറ്റമിനുകൾ എന്നിവ ധാരാളമുണ്ട്. പതിവായി ഉണക്കമുന്തിരി കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സാധിക്കും. ആൻറിഓക്സിഡൻറുകളോടൊപ്പം പൊട്ടാസ്യം, അയൺ, ബി കോംപ്ലക്സ് വിറ്റാമിനുകൾ തുടങ്ങിയവയും അടങ്ങിയതിനാൽ ഇവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തിൽ മാറ്റം വരുത്തുക.

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

 

click me!