മുട്ടയിൽ കലോറി വളരെ കുറവാണ്. ഒരു മുട്ടയിൽ ശരാശരി 70-80 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. കുറഞ്ഞ കലോറി എന്നതിനുപുറമെ, ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കൂടിയാണ് മുട്ട. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് വിശപ്പ് കുറയുന്നതിന് സഹായിക്കുന്നതായി ന്യൂട്രീഷൻ ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? വണ്ണം കുറയ്ക്കാനായി ഡയറ്റ് നോക്കുന്നവർ എപ്പോഴും കലോറി കുറഞ്ഞ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. മുട്ടയിൽ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ കലോറിയും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ മുട്ട ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
മുട്ടയിൽ കലോറി വളരെ കുറവാണ്. ഒരു മുട്ടയിൽ ശരാശരി 70-80 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. കുറഞ്ഞ കലോറി എന്നതിനുപുറമെ, ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കൂടിയാണ് മുട്ട. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് വിശപ്പ് കുറയുന്നതിന് സഹായിക്കുന്നതായി ന്യൂട്രീഷൻ ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഒരു മുട്ടയിൽ ഏകദേശം 6-7 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
undefined
കുറഞ്ഞ കലോറിയും ഉയർന്ന പ്രോട്ടീനും കൂടാതെ, മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ അവശ്യ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളായ എ, ഡി, ബി 12, റൈബോഫ്ലേവിൻ തുടങ്ങിയ വിറ്റാമിനുകളുടെയും ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും മുട്ടയിലുണ്ട്. മുട്ടയിൽ കോളിൻ എന്ന മൈക്രോ ന്യൂട്രിയൻ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പ്രധാനമാണ്. ഈ പോഷകങ്ങൾ ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, പ്രതിരോധശേഷി കൂട്ടുന്നതിനും പ്രധാന പങ്ക് വഹിക്കുന്നു.
മുട്ട ഒരു മികച്ച പ്രഭാതഭക്ഷണം കൂടിയാണ്. പ്രഭാതഭക്ഷണത്തിന് മുട്ട കഴിക്കുന്നത് ശരീരഭാരം എളുപ്പം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. മുട്ട പോലെയുള്ള പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണം കൊണ്ട് ദിവസം ആരംഭിക്കുന്നത് വിശപ്പും ആസക്തിയും നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ, മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ഭാരം നിയന്ത്രിക്കുകയും ചെയ്യും.
മുട്ടയിൽ വിറ്റാമിൻ എ, ഡി, ബി 12 എന്നിവയും കോളിൻ, മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. പ്രമേഹമോ ഹൃദ്രോഗമോ പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവർ മുട്ട കഴിക്കുന്നത് ഒഴിവാക്കണമെന്നും വിദഗ്ധർ പറയുന്നു.
ശ്വാസകോശ ക്യാൻസർ തടയാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?