പാല്‍ മാത്രമല്ല, കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഉണ്ട്. അത്തരത്തില്‍ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വേണ്ട ഒന്നാണ് കാത്സ്യമെന്ന് എല്ലാവര്‍ക്കും അറിയാം. കാത്സ്യം ധാരാളം അടങ്ങിയ പാല്‍ കുടിക്കാറില്ലെങ്കില്‍ പിന്നെയെങ്ങനെ എന്ന് ചിന്തിക്കുവാണോ? സാരമില്ല, പാല്‍ മാത്രമല്ല, കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഉണ്ട്. അത്തരത്തില്‍ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. സീഡുകള്‍
undefined
എള്ള്, ചിയ പോലുള്ള വിത്തുകളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് കാത്സ്യം ലഭിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
2. ചീസ്
കാത്സ്യവും പ്രോട്ടീനും ധാരാളം അടങ്ങിയ ഒന്നാണ് ചീസ്. അതിനാല്‍ ചീസ് കഴിക്കുന്നതും കാത്സ്യത്തിന്‍റെ കുറവിനെ പരിഹരിക്കാന്‍ കഴിയും.
3. ബദാം
കാത്സ്യം ധാരാളം അടങ്ങിയ ഒരു നട്സാണ് ബദാം. 28 ഗ്രാം ബദാമില്‍ 76 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും മഗ്നീഷ്യവും അടങ്ങിയിരിക്കുന്നു. അതിനാല്‍ പതിവായി ബദാം കഴിക്കുന്നത് കാത്സ്യത്തിന്‍റെ അഭാവത്തെ തടയാന്‍ സഹായിക്കും.
4. ഇലക്കറികള്‍
ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയ ഇലക്കറികളിലും കാത്സ്യം അടങ്ങിയിരിക്കുന്നു.
5. ഡ്രൈഡ് ഫിഗ്സ്
100 ഗ്രാം അത്തിപ്പഴത്തില്‍ 55 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ഉണക്ക അത്തിപ്പഴം കഴിക്കുന്നത് കാത്സ്യത്തിന്‍റെ അഭാവത്തെ തടയാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
6. ഈന്തപ്പഴം
100 ഗ്രാം ഈന്തപ്പഴത്തില്‍ 64 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.
7. പയറുവര്‍ഗങ്ങള്‍
കാത്സ്യം, ഫൈബര്‍, പ്രോട്ടീന്‍, മറ്റ് വിറ്റാമിനുകള്‍ എന്നിവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും എല്ലുകളുടെ ബലം കൂട്ടാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഒരു മാസം കൊണ്ട് കൊളസ്ട്രോൾ കുറയ്ക്കാം; ചെയ്യേണ്ട കാര്യങ്ങള്‍