ബ്രെഡ് കൊണ്ട് കിടിലന്‍ ജാമുൻ തയ്യാറാക്കിയാലോ? വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
വായിലിട്ടാൽ അലിഞ്ഞു പോകുന്ന തരത്തിലുള്ള രുചിയിൽ ഒരു ജാമുൻ അതും ബ്രെഡ് കൊണ്ട് തയ്യാറാക്കിയാലോ? ഇവ നമുക്ക് വീട്ടിൽ 10 മിനിറ്റ് കൊണ്ട് തയ്യാറാക്കാം.
വേണ്ട ചേരുവകൾ
ബ്രെഡ് -10 പീസ്
പാൽ -1 ഗ്ലാസ്സ്
എണ്ണ - 1/2 ലിറ്റർ
പഞ്ചസാര - 1/2 കിലോ
തയ്യാറാക്കുന്ന വിധം
ബ്രെഡ് ആദ്യം ചെറിയ കഷണങ്ങളായിട്ട് ഒന്നു മുറിച്ചു ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്തതിനുശേഷം അതിലേയ്ക്ക് പാലൊഴിച്ചു കൊടുത്തു കുതിർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. ചപ്പാത്തി കുഴക്കുന്ന പോലെ വേണം കുഴച്ചെടുക്കേണ്ടത്. അതിനുശേഷം അത് തന്നെ ചെറിയ ഉരുളകളാക്കി എടുക്കുക, ഒട്ടും പൊട്ടി പോകാത്ത രീതിയിൽ വേണം കുഴച്ചെടുക്കേണ്ടത്. ശേഷം ഒരു പാൻ ചൂടാവുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. ഓരോ ബോൾസും അതിലേയ്ക്ക് ഇട്ടു കൊടുത്തതിന് ശേഷം നല്ലതുപോലെ വറുത്തെടുക്കുക. നല്ല ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. ഇനി മറ്റൊരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും വെള്ളവും ചേർത്ത് കൊടുത്ത് നല്ലതുപോലെ തിളപ്പിച്ച് കുറുക്കി പഞ്ചസാരപ്പാനി ആയി കഴിയുമ്പോൾ ഓരോ ബോൾസ് വീതം അതിലേയ്ക്ക് ഇട്ടു കൊടുക്കുക. ഒന്ന് കുതിർന്നു കഴിയുമ്പോൾ വളരെ രുചികരമായിട്ടുള്ള ഈ ജാമുന്‍ കഴിക്കാവുന്നതാണ്.
Also read: എളുപ്പത്തിൽ തയ്യാറാക്കാം സ്പെഷ്യല്‍ റാഗി ക്യാരറ്റ് സൂപ്പ്; റെസിപ്പി