രാവിലെ കഴിക്കാന്‍ നല്ല സോഫ്റ്റ് ബ്രെഡ് ദോശ തയ്യാറാക്കിയാലോ? ദീപ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
രാവിലെ കഴിക്കാന്‍ നല്ല സോഫ്റ്റ് ബ്രെഡ് ദോശ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകള്‍
ദോശ അരി - 2 കപ്പ്
ഉഴുന്നുപരിപ്പ് - 1/2 കപ്പ്
ഉലുവ - 1/2 ടീസ്പൂൺ
ബ്രെഡ് സ്ലൈസ് - 6-7 കഷണങ്ങൾ
പഞ്ചസാര - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും ഉലുവയും ഒരു പാത്രത്തിൽ ഇട്ട് നന്നായി കഴുകി ആവശ്യത്തിന് വെള്ളമൊഴിച്ച് നാലു മണിക്കൂർ കുതിർത്തു വയ്ക്കുക. കുതിർന്നതിനു ശേഷം അതേ വെള്ളത്തിൽ ബ്രെഡ് കുതിർക്കണം. ആവശ്യത്തിന് മാത്രം വെള്ളമൊഴിച്ച് എല്ലാം കൂടി നല്ല മയത്തിൽ അരച്ചെടുത്ത് ഉപ്പും പഞ്ചസാരയും ചേർത്തിളക്കി എട്ട് മണിക്കൂർ അടച്ചു വയ്ക്കുക. പുളിച്ചു പൊങ്ങി വന്ന മാവ് നന്നായി ഇളക്കി യോജിപ്പിച്ച് ഒരു വലിയ സ്പൂൺ നിറയെ മാവെടുത്ത് ചൂടായ ദോശക്കല്ലിൽ ഒഴിച്ച് കനം കുറച്ചു പരത്തി നെയ്യ് തൂവി മൊരിഞ്ഞ ദോശയുണ്ടാക്കാം. ഇവ ചട്നി കൂട്ടി വിളമ്പാം.
Also read: വൃക്കകളെ പൊന്നു പോലെ കാക്കാന്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍