ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന്
സുർജിത് സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
സ്കൂളിൽ കൊടുത്ത് വിടാൻ ഒരു കിടിലൻ പലഹാരം തയ്യാറാക്കിയാലോ? വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഹെൽത്തി സ്നാക്ക്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന മുട്ട കൊണ്ടൊരു സ്നാക്ക്.
വേണ്ട ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം മുട്ട പുഴുങ്ങി എടുക്കുക. ശേഷം ഇതിനെ രണ്ടായിട്ട് കട്ട് ചെയ്തെടുക്കുക. ഇനി ആദ്യത്തെ ലെയറായിട്ട് മയോണൈസ് മുട്ടയിൽ തേച്ചു കൊടുക്കുക. അതിനുമുകളിൽ ആയിട്ട് ഒരു ചീസ് വച്ച് കൊടുക്കുക. ശേഷം അതിനുമുകളിൽ ഫ്രഷ് ആയിട്ടുള്ള ക്യാബേജ് വച്ച് കൊടുക്കുക. ശേഷം അതിനുമുകളിൽ ഒന്ന് ചൂടാക്കി എടുത്തിട്ടുള്ള തക്കാളി വച്ച് കൊടുക്കുക. തക്കാളി ചൂടാക്കിയതിനുശേഷം വേണം വച്ച് കൊടുക്കേണ്ടത്. തക്കാളിയുടെ മുകളിലായിട്ട് പിസ്സ സോസ് ഒഴിച്ചു കൊടുക്കുക. വീണ്ടും ഒരു കാബേജിന്റെ കഷ്ണം വച്ചുകൊടുത്ത് അതിനു മുകളിലായിട്ട് മുട്ടയുടെ ബാക്കി പകുതി കഷ്ണം വച്ചുകൊടുക്കുക. ശേഷം ഒരു ചെറിയൊരു ചോപ് സ്റ്റിക്ക് (chop stick) നടുക്കായിട്ട് കുത്തിവയ്ക്കുക. ശേഷം അതിന് മുകളിലായിട്ട് അൽപം എള്ള് കൂടി വിതറുക. ഇതുപോലെ രണ്ടെണ്ണം വച്ചാൽ മതിയാകും. ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ എഗ് സാൻവിച്ച്.
കുഞ്ഞുങ്ങൾ കൊതിയോടെ കഴിക്കും ഈ കോയിൻ ഓംലെറ്റ് ; റെസിപ്പി