നാരുകൾ, പ്രോബയോട്ടിക്സ്, പ്രീബയോട്ടിക്സ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും ആരോഗ്യകരമായ കുടലിനെ സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍ കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.
ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക, ദഹനക്കേട്, അസിഡിറ്റി, മലബന്ധം തുടങ്ങിയ പല പ്രശ്നങ്ങളും കുടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ കുടലിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. നാരുകൾ, പ്രോബയോട്ടിക്സ്, പ്രീബയോട്ടിക്സ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും ആരോഗ്യകരമായ കുടലിനെ സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍ കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.
1. തണ്ണിമത്തന്‍ ജ്യൂസ്
undefined
ലൈക്കോപ്പിന്‍ പോലെയുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ തണ്ണിമത്തന്‍ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇവയില്‍ വെള്ളവും ധാരാളം അടങ്ങിയിട്ടുണ്ട്.
2. ഇഞ്ചി ചായ
ഇഞ്ചി ചായ പോലെയുള്ള ഹെർബൽ ടീകള്‍ കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
3. മഞ്ഞള്‍ വെള്ളം
ആന്‍റി വൈറല്‍, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ വീര്‍ത്തിരിക്കുന്ന അസ്ഥയെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
4. പെരുംജീരകം ചായ
പെരുംജീരകത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയ പെരുംജീരകം ചായ രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
5. ഇളനീര്‍
ഇളനീരില്‍ സ്വാഭാവികമായും ജലാംശവും ഒപ്പം പൊട്ടാസ്യം പോലുള്ള ഇലക്‌ട്രോലൈറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ ജലാംശം നിലനിർത്താനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
6. പപ്പായ ജ്യൂസ്
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനത്തെ സുഗമമാക്കാന്‍ സഹായിക്കും. അതിനാല്‍ പപ്പായ ജ്യൂസ് കുടിക്കുന്നതും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: കറിവേപ്പിലയിട്ട വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍