വണ്ണം കുറയ്ക്കാനായി കീറ്റോ ഡയറ്റിലാണോ? എങ്കില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...

By Web Team  |  First Published Dec 14, 2022, 5:21 PM IST

കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് ഗണ്യമായി കുറച്ച് വലിയ അളവില്‍ കൊഴുപ്പും മിതമായ അളവില്‍ പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്‌. 


അമിത വണ്ണം കുറയ്ക്കാനായി ഇന്ന് പലരും പിന്തുടരുന്ന ഒരു ഡയറ്റ് പ്ലാനാണ് കീറ്റോ ഡയറ്റ് അഥവാ കീറ്റോജനറ്റിക് ഡയറ്റ്. ഹൈ ഫാറ്റ്, ലോ കാബ് ഡയറ്റെന്നാണ് ഇത് അറിയപ്പെടുന്നത്. കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് ഗണ്യമായി കുറച്ച് വലിയ അളവില്‍ കൊഴുപ്പും മിതമായ അളവില്‍ പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്‌. അതാതയത് മാംസം ആണ് ഈ ഡയറ്റിൽ പ്രധാനം. ഫാറ്റ് മാത്രം 75 ശതമാനമാണ് കീറ്റോജെനിക് ഡയറ്റിൽ ഉള്‍പ്പെടുന്നത്. 

പല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഡയറ്റാണിതെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്തായാലും കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

Latest Videos

undefined

ഒന്ന്...

ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറഞ്ഞ ചീര പോലെയുള്ള ഇലക്കറികള്‍ അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്നതാണ്. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ളവയാണ് ഇലക്കറികള്‍. കൂടാതെ ധാരാളം ആന്‍റി ഓക്സിഡന്‍റുകള്‍, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സംപുഷ്ടമായ ചീര ദഹനത്തിന് ഏറേ നല്ലതാണ്. ഒരു കപ്പ് ചീര അവിച്ചതില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. 

രണ്ട്...

മത്സ്യം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ എന്നാല്‍ കാര്‍ബോയുടെ സാന്നിധ്യം ഇല്ലാത്ത ഇവ കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് കഴിക്കാവുന്ന ഒന്നാണ്. പ്രത്യേകിച്ച് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ് കഴിക്കുന്നത് ഏറെ നല്ലതാണ്. 

മൂന്ന്...

മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനും വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവയും അടങ്ങിയ മുട്ട  കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് ധൈര്യമായി കഴിക്കാം. 

നാല്...

അവക്കാഡോ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ഇവ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ അവക്കാഡോ അഥവാ വെണ്ണപ്പഴത്തില്‍ പൊട്ടാസ്യവും ഫോളേറ്റും വളരെക്കുടുതലുളളതിനാല്‍ ഇവ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.  

അഞ്ച്...

ബെറി പഴങ്ങളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രത്യേകിച്ച് ബ്ലൂബെറി ഫാറ്റ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയതാണ് ഇവ.  കൂടാതെ കാര്‍ബോ കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഇവ കഴിക്കാം.

Also Read: മഞ്ഞുകാലത്ത് ദഹനക്കേട്‌ ഒഴിവാക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍...

click me!